സ്‌കൂളുകളിലെ ഫീസ്ഘടന; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ്

2020-21 വർഷത്തിൽ സ്‌കൂളുകൾ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തിൽ 2020-21 അധ്യായന വർഷത്തിൽ സ്‌കൂൾ നടത്തിപ്പിന് ആവശ്യമായതിൽ അധികം തുക ഈടാക്കരുത്. നേരിട്ടോ അല്ലാതെയോ ലാഭം ഉണ്ടാക്കാനുള്ള നടപടികളും സ്വീകരിക്കരുത്. കോവിഡ് സാഹചര്യത്തിൽ ലഭ്യമാക്കിയ സൗകര്യങ്ങൾക്ക് അനുസൃതമായി മാത്രമേ ഫീസ് ഈടാക്കാവൂ. കോവിഡ് പശ്ചാത്തലത്തിലുളള ഈ നിർദ്ദേശം 2020-21 കാലഘട്ടത്തിലേക്ക് മാത്രമുളളതാണെന്നും തുടർ വർഷങ്ങളിൽ ബാധകമല്ലെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നുവെന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലായിരുന്നു ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.

#360malayalam #360malayalamlive #latestnews

2020-21 വർഷത്തിൽ സ്‌കൂളുകൾ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനി...    Read More on: http://360malayalam.com/single-post.php?nid=2957
2020-21 വർഷത്തിൽ സ്‌കൂളുകൾ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനി...    Read More on: http://360malayalam.com/single-post.php?nid=2957
സ്‌കൂളുകളിലെ ഫീസ്ഘടന; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് 2020-21 വർഷത്തിൽ സ്‌കൂളുകൾ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്