പൊന്നാനിയിൽ സംഘർഷം; യുഡിഎഫ് നേതാവിനെതിരെ ജാമ്യമില്ലാ കേസ്

പൊന്നാനി: തിരഞ്ഞെടുപ്പ് പ്രചാരണത്തിടെ പൊന്നാനി പുല്ലോണത്ത് അത്താണിയിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ സംഘർഷത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് പരിക്ക്. പരിക്കേറ്റ കടപ്രത്തകത്ത് സാദിഖിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെളുത്തേടത്ത് പറമ്പിൽ സുബിലാലിനെ (32)യാണ് അറസ്റ്റുചെയ്തത്. ബാലസംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണജാഥയിലെ പ്രശ്നം പരിഹരിക്കാനായി സ്ഥലത്തെത്തിയ സാദിഖിനെ സുബിലാലും സംഘവും ചേർന്ന് മർദ്ദിക്കുയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. ജാഥയിലുണ്ടായിരുന്ന ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ടോളം പേർക്കെതിരേ പോലീസ് കേസെടുത്തു.


സുബിലാലിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി യു.ഡി.എഫ്. പ്രവർത്തകർ പൊന്നാനി പോലീസ്‌സ്റ്റേഷൻ ഉപരോധിച്ചു. രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് പോലീസ് എന്നും സുബിലാലിനെ ജാമ്യമില്ലാവകുപ്പുപ്രകാരമാണ് അറസ്റ്റുചെയ്തതെന്നും യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.

#360malayalam #360malayalamlive #latestnews

തിരഞ്ഞെടുപ്പ് പ്രചാരണത്തിടെ പൊന്നാനി പുല്ലോണത്ത് അത്താണിയിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ സംഘർഷത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പേ...    Read More on: http://360malayalam.com/single-post.php?nid=2955
തിരഞ്ഞെടുപ്പ് പ്രചാരണത്തിടെ പൊന്നാനി പുല്ലോണത്ത് അത്താണിയിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ സംഘർഷത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പേ...    Read More on: http://360malayalam.com/single-post.php?nid=2955
പൊന്നാനിയിൽ സംഘർഷം; യുഡിഎഫ് നേതാവിനെതിരെ ജാമ്യമില്ലാ കേസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിടെ പൊന്നാനി പുല്ലോണത്ത് അത്താണിയിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ സംഘർഷത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് പരിക്ക്. പരിക്കേറ്റ കടപ്രത്തകത്ത് സാദിഖിനെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്