ബഷീറിന്റെ മരണത്തിന് ഒരാണ്ട്:

എല്ലാ ചോദ്യങ്ങളുടേയും ഉത്തരമായി മാറുന്ന ഒരു ചോദ്യം പിന്നെയും ബാക്കി

ആ ഫോൺ എവിടെ? 

തകര്‍ത്തെറിഞ്ഞാല്‍ പോലും തുമ്പുണ്ടാക്കാന്‍ കഴിയുന്ന മികച്ച സൈബര്‍ പോലീസ് കേരളത്തിന് ബഷീര്‍ കൊലയുടെ എല്ലാ രഹസ്യങ്ങളും വെളിവാക്കാന്‍ കഴിയുന്ന ആ ഫോണിനെകുറിച്ച് മാത്രം എന്തുകൊണ്ട് ഇത്‌വരെ ഒരു തുമ്പും കിട്ടിയില്ലെന്നു പറയുന്നു.

ഒരു വര്‍ഷമാകുമ്പോഴും ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാകാത്തത് കേസില്‍ ദുരൂഹതയായി തുടരുകയും ചെയ്യുന്നു. അത് തുടരും കാലം മുഴുവന്‍. ഈ കേസിന്റെ ഇത്‌വരെയുള്ള അന്യേഷണ റിപ്പോര്‍ട്ടുകളും സംശയത്തില്‍ തന്നെ തുടരും.

എവിടെയോ ആരുടേയോ ശക്തമായ ഒരു ഇടപെടല്‍ ഈ കേസില്‍ ഉണ്ടായിരിക്കുന്നു.

അതാരോ അയാളുടെ ചില രഹസ്യങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് ബഷീറിനെ അവര്‍ ഈ ലോകത്തുനിന്നും ഇല്ലാതാക്കിയത്...

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷമാകുമ്പോഴും വിചാരണ നടപടികള്‍ക്ക് തുടക്കമായില്ല.

 കോടതിയില്‍ ഹാജരാകാതെ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ച ശ്രീറാമും വഫ ഫിറോസും സെപ്റ്റംബർ 16ന് ഹാജരാകണമെന്ന് കോടതി കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് അര്‍ധരാത്രിയില്‍ സുഹൃത്തായ വഫ ഫിറോസിനൊപ്പം സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറാണ് തലസ്ഥാന നഗരത്തില്‍ ബഷീറിനെ ഇടിച്ച് തെറിപ്പിച്ചത്.

പൊലീസിന്റെ അട്ടിമറിശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി.

 മനഃപൂര്‍‍വമല്ലാത്ത നരഹത്യയും മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമെല്ലാം കുറ്റങ്ങള്‍.

 പക്ഷേ വിചാരണ നടപടികള്‍ തുടങ്ങാനായി രണ്ട് തവണ വിളിച്ചിട്ടും ശ്രീറാമും വഫയും കോടതിയിലെത്തിയില്ല.

 ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് ജയില്‍വാസത്തില്‍നിന്നു രക്ഷപെട്ട ശ്രീറാം സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്തു.

ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത് കുടുംബത്തിന് ആശ്വാസമാണ്. 

എങ്കിലും കേസ് അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക അവസാനിക്കാത്ത മനസുമായാണ് ആ കുടുംബവും ബഷിറിനെ അറിയുന്നവരും  ഇന്നും കഴിയുന്നത്.

ഒരു വര്‍ഷം പിന്നിട്ടിട്ടും അപകടത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്‌വരെ ബഷീര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ അപകടശേഷം അപ്രത്യക്ഷമായതിനെകുറിച്ച്....

ബഷിന്റെ ഏറ്റവും അവസാനത്തെ ഫോണ്‍കോള്‍ ഉള്‍പ്പടെയുള്ള കോള്‍ ഹിസ്റ്ററിയെകുറിച്ച്...

അപകടത്തിന് മുന്‍പും ശേഷവുമുള്ള ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാപ്പിങ്ങിനെ കുറിച്ച്‌....

പോലീസോ,വഫയുടെ അടിപ്പാവാടയുടെ നിറം വരെ അന്യേഷിച്ച്‌ പോയ മാധ്യമ കൗതുകികളോ വരെ അന്നും ഇന്നും ഒരക്ഷരംപോലും മിണ്ടികാണുന്നില്ല...


കൂട്ടത്തിലൊരുത്തന്‍ നടുറോട്ടില്‍ ഇല്ലാതായിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും കുളിസീന്‍ പിടിക്കുന്ന ഒളിക്ക്യാമറ ഓപ്പറേഷനും പൈങ്കിളി ഫോണ്‍ചോര്‍ത്തലും കുറ്റകൃത്യം ചെയ്ത പെണ്ണുങ്ങളുടെ കൗമാര കാല ഇക്കിളി കഥകളും, പരപുരുഷ ബന്ധവും, കാമുകന്‍മാരുടെ എണ്ണവും സമയവും, എന്നതിപ്പുറത്തേക്ക്  എന്തുകൊണ്ടാണിപ്പോഴും നമ്മുടെ ''സോകോള്‍ഡ്'' മുഖ്യധാരാ മാധ്യമളോ, തഴക്കമോ പഴക്കമോ, മൂത്തതോ നരച്ചതോ, സീനിയറോ ജൂനിയറോ ആയ ഒരാളെങ്കിലും അന്യേഷണാത്മക മാധ്യമ പ്രവര്‍ത്തകന്റെ കുപ്പായം ഇടാന്‍  ഇനിയും രംഗത്ത് വരാത്തത്...

#360malayalam #360malayalamlive #latestnews

എല്ലാ ചോദ്യങ്ങളുടേയും ഉത്തരമായി മാറുന്ന ഒരു ചോദ്യം പിന്നെയും ബാക്കി ആ ഫോൺ എവിടെ? ...    Read More on: http://360malayalam.com/single-post.php?nid=295
എല്ലാ ചോദ്യങ്ങളുടേയും ഉത്തരമായി മാറുന്ന ഒരു ചോദ്യം പിന്നെയും ബാക്കി ആ ഫോൺ എവിടെ? ...    Read More on: http://360malayalam.com/single-post.php?nid=295
ബഷീറിന്റെ മരണത്തിന് ഒരാണ്ട്: എല്ലാ ചോദ്യങ്ങളുടേയും ഉത്തരമായി മാറുന്ന ഒരു ചോദ്യം പിന്നെയും ബാക്കി ആ ഫോൺ എവിടെ? തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്