തനിക്കെതിരെയുള്ള ഊഹാപോഹങ്ങൾ എല്ലാം തീർത്തും അടിസ്ഥാനരഹിതമാണെന്ന് സ്പീക്കർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ. സ്‌പീക്കറെയും സ്‌പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുളള ഇത്തരം ഒരു പ്രചരണം വസ്‌തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നാണ് സ്‌പീക്കറുടെ ഓഫീസിന്റെ വിശദീകരണം. കഴിഞ്ഞ അഞ്ചുമാസമായി വിവിധ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിന്റെ പ്രത്യേക സന്ദർഭത്തിലാണ് ഇങ്ങനെ ഒരു വ്യാഖ്യാനം ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാർത്തകളിൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾ പോലെയുളള കാര്യങ്ങൾ ശരിയല്ല. നേരത്തെതന്നെ വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചതാണ്. വിദേശത്തുളള എല്ലാത്തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാൻ നിർബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. മാത്രമല്ല, സഹോദരങ്ങൾ വിദേശത്തായതിനാൽ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നുവെന്നും സ്‌പീക്കർ വ്യക്തമാക്കുന്നു.


വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്‌ടിക്കാനുളള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ സ്‌പീക്കറുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ വേണമെന്നുണ്ടെങ്കിൽ അത് ഓഫീസിൽ ലഭ്യമാണ്. യാത്രകൾ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുമുണ്ട്. സ്വർണക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കൽ പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉളള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീർത്തും തെറ്റാണ്. തെറ്റായ ഒരു വാർത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ല.

ഔദ്യോഗിക സ്വഭാവമുളള യാത്രകൾക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുളളത്. ഔദ്യോഗികപരമായ കാര്യങ്ങൾക്കുളള യാത്രയുടെ ചെലവ് മാത്രമേ സർക്കാരിൽ നിന്ന് ഉപയോഗിച്ചിട്ടുളളൂ. വിദേശത്തുളള വിവിധ സംഘടനകളും സാംസ്‌ക്കാരിക സംഘടനകളും ക്ഷണിക്കുന്ന പരിപാടികൾക്ക് അവരുടെ നേതൃത്വത്തിലാണ് യാത്ര. ഇക്കാര്യത്തിലും അവ്യക്തതയില്ല. വസ്‌തുതാപരമല്ലാത്ത ആരോപണ പ്രചരണങ്ങൾ അർഹിക്കുന്ന അവഗണനയോടെ തളളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നതായും സ്‌പീക്കറുടെ ഓഫീസ് വ്യക്തമാക്കുന്നു.

#360malayalam #360malayalamlive #latestnews

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന...    Read More on: http://360malayalam.com/single-post.php?nid=2935
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന...    Read More on: http://360malayalam.com/single-post.php?nid=2935
തനിക്കെതിരെയുള്ള ഊഹാപോഹങ്ങൾ എല്ലാം തീർത്തും അടിസ്ഥാനരഹിതമാണെന്ന് സ്പീക്കർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ. സ്‌പീക്കറെയും സ്‌പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുളള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്