പരാജയം രുചിച്ച് ബിജെപി; പത്ത് വർഷത്തിനിടെ ഇതാദ്യം! അതും മോദിയുടെ മണ്ഡലത്തിൽ

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പരാജയം രുചിച്ച് ബിജെപി. ചൊവ്വാഴ്ച നടന്ന ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നുള്ള രണ്ടുസീറ്റുകളും ബിജെപിക്ക് നഷ്ടപ്പെട്ടു.

പത്തുവർഷത്തിനിടെ ആദ്യമായിട്ടാണ് വാരാണസിയിൽ ബിജെപി തോൽക്കുന്നത്. സമാജ്‌വാദി സ്ഥാനാർഥികളാണ് ഈ സീറ്റുകളിൽ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപി നാല് സീറ്റുകളിലും, സമാജ്‌വാദി പാർട്ടി മൂന്നെണ്ണത്തിലും, സ്വതന്ത്രസ്ഥാനാർഥികൾ രണ്ടു സീറ്റുകളും നേടി. രണ്ടുമണ്ഡലങ്ങളിലെ ഫലം ഇതുവരെ വന്നിട്ടില്ല.


തിരഞ്ഞെടുപ്പിൽ 199 സ്ഥാനാർഥികളാണ് മത്സരിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തോൽവി വൻ തിരിച്ചടിയായാണ് ബിജെപി നോക്കിക്കാണുന്നത്. അതേസമയം വാരാണസിയിലേത് വൻ നേട്ടമാണെന്നാണ് സമാജ്‌വാദി പാർട്ടിയുടെ പ്രതികരണം.

#360malayalam #360malayalamlive #latestnews

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പരാജയം രുചിച്ച് ബിജെപി. ചൊവ്വാഴ്ച നടന്ന ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ ...    Read More on: http://360malayalam.com/single-post.php?nid=2882
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പരാജയം രുചിച്ച് ബിജെപി. ചൊവ്വാഴ്ച നടന്ന ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ ...    Read More on: http://360malayalam.com/single-post.php?nid=2882
പരാജയം രുചിച്ച് ബിജെപി; പത്ത് വർഷത്തിനിടെ ഇതാദ്യം! അതും മോദിയുടെ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പരാജയം രുചിച്ച് ബിജെപി. ചൊവ്വാഴ്ച നടന്ന ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്