ലാവലിൻ കേസ് വീണ്ടും മാറ്റി; സുപ്രീംകോടതിക്ക് അതൃപ്തി

ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു. കൂടുതൽ സമയം വേണമെന്ന സി ബി ഐയുടെ ആവശ്യത്തെ തുടർന്നാണ് കേസ് മാറ്റിയത്. കേസ് ജനുവരി ഏഴിന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. അധികരേഖകൾ ഏഴിനകം സി ബി ഐക്ക് കൈമാറും. 

2017 ആഗസ്റ്റ് 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈകോടതി വിധിച്ചിരുന്നു അതിനെതിരെ ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്.

#360malayalam #360malayalamlive #latestnews

ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു. കൂടുതൽ സമയം വേണമെന്ന സി ബി ഐയുടെ.......    Read More on: http://360malayalam.com/single-post.php?nid=2837
ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു. കൂടുതൽ സമയം വേണമെന്ന സി ബി ഐയുടെ.......    Read More on: http://360malayalam.com/single-post.php?nid=2837
ലാവലിൻ കേസ് വീണ്ടും മാറ്റി; സുപ്രീംകോടതിക്ക് അതൃപ്തി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു. കൂടുതൽ സമയം വേണമെന്ന സി ബി ഐയുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്