മധു വധക്കേസിൽ; പ്രതികളുടെ ജാമ്യം റദ്ദാക്കി

അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് എസ് സി/ എസ്ടി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്നു കാണിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ശരിവെച്ചായിരുന്നു വിധി. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.1 2 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികൾക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. പ്രതികൾ ജാമ്യ ഉപാധികൾ നിരന്തരം ലംഘിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതികളിൽ ചിലർ നേരിട്ടും ഇടനിലക്കാരിലൂടെയും സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫോൺ രേഖകളും ഹാജരാക്കി. കേസിൽ ഇതുവരെ 13 സാക്ഷികൾ കൂറു മാറിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് എസ് സി/ എസ്ടി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രത...    Read More on: http://360malayalam.com/single-post.php?nid=7394
അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് എസ് സി/ എസ്ടി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രത...    Read More on: http://360malayalam.com/single-post.php?nid=7394
മധു വധക്കേസിൽ; പ്രതികളുടെ ജാമ്യം റദ്ദാക്കി അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് എസ് സി/ എസ്ടി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്നു കാണിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്