നന്നംമുക്ക് പഞ്ചായത്തിൽ സിപിഎം ന് ഹൈക്കോടതിയിലും തിരിച്ചടി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് രണ്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പൊന്നാനി കോടതി റദ്ദ് ചെയ്തതിനെതിരെ ഹൈക്കോടതിയിൽ താൽക്കാലിക സ്റ്റേ ആവശ്യപ്പെട്ടു നൽകിയ ഹരജി ഹൈക്കോടതി തള്ളി. വിധി വന്ന ഉടനെ പൊന്നാനി കോടതിയിൽ തന്നെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു, ഈ ഹർജി  തളളുകയും തുടർന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകുകയും മുൻസിഫ് കോടതി വിധി സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ട് അടിയന്തിര ഹരജി നൽകിരുന്നതുമാണ്. എന്നാൽ ജില്ലാ കോടതിയിൽ നിന്നും വിധിക്ക് പരിപൂർണ്ണമായ സ്റ്റേ കിട്ടിയിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 

കീഴ് കോടതി വിധി ശരിവെച്ഛ് ഹൈക്കോടതിയും വിധിക്കെതിരെ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി തള്ളുകയാണ് ഉണ്ടായത്. നന്നംമുക്ക് പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 8 അംഗങ്ങൾ വീതമാണ് ഉള്ളത്. നറുക്കെടുപ്പിലൂടെയാണ് ഇടത് പക്ഷം ഭരണത്തിൽ വന്നത്. നിലവിലെ സാഹചര്യത്തിൽ  യു.ഡി.എഫിന് 8, എൽ.ഡി എഫിന് 7  എന്നതാണ് പഞ്ചായത്തിലെ കക്ഷി നില .

ഹൈക്കോടതി വിധിയും തിരിച്ചടി ആയതിനാൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണസമിതി രാജി വെക്കണമെന്ന് യൂ ഡി എഫ് ആവശ്യപെട്ടു. പ്രദീപിന് വേണ്ടി അഡ്വ. കെ . എം  ഫിറോസ്, അഡ്വ.അഹമദ് ഫാസിൽ, അഡ്വ. നിയാസ് മുഹമ്മദ് എന്നിവർ ഹാജരായി.



#360malayalam #360malayalamlive #latestnews

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് രണ്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പൊന്നാനി കോടതി റദ്ദ് ചെയ്തതിനെതിരെ ഹൈക്കോടതിയിൽ താൽക്...    Read More on: http://360malayalam.com/single-post.php?nid=6653
നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് രണ്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പൊന്നാനി കോടതി റദ്ദ് ചെയ്തതിനെതിരെ ഹൈക്കോടതിയിൽ താൽക്...    Read More on: http://360malayalam.com/single-post.php?nid=6653
നന്നംമുക്ക് പഞ്ചായത്തിൽ സിപിഎം ന് ഹൈക്കോടതിയിലും തിരിച്ചടി നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് രണ്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പൊന്നാനി കോടതി റദ്ദ് ചെയ്തതിനെതിരെ ഹൈക്കോടതിയിൽ താൽക്കാലിക സ്റ്റേ ആവശ്യപ്പെട്ടു നൽകിയ ഹരജി ഹൈക്കോടതി തള്ളി. വിധി വന്ന ഉടനെ പൊന്നാനി കോടതിയിൽ തന്നെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്