രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; പാർട്ടി പ്രഖ്യാപനം ഈ മാസം 31ന്

ചെന്നൈ: ഡിസംബർ 31ന് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂപ്പർ സ്‌റ്റാർ രജനികാന്ത്. ജനുവരിയിൽ പാർട്ടിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകരുടെ കൂട്ടായ്‌മയായ രജനി മക്കൾ മൻട്രത്തിന്റെ മുതിർന്ന നേതാക്കളുമായി കഴിഞ്ഞ ദിവസം രജനി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടർന്നാണ് ഇന്ന് പാർട്ടി പ്രഖ്യാപനത്തിന്റെ കാര്യം രജനി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. 


'മക്കൾ മൻട്രത്തിന്റെ ജില്ലാ ഭാരവാഹികൾ അവരുടെ അഭിപ്രായങ്ങൾ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. എന്റെ തീരുമാനം എന്തുതന്നെയായിലും അത് അംഗീകരുക്കും എന്നാണ് അവർ പറഞ്ഞത്. അത് ഞാൻ ഉടൻ പ്രഖ്യാപിക്കും'- കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോടുള്ള രജനിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. കഴിഞ്ഞ ഒക്‌ടോബർ മുതലാണ് രജനിയുടെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തെ സംബന്ധിച്ച് ആരാധകരിൽ ആശങ്ക ഉയർന്നത്. രജനിയുടെതു തന്നെന്നു കരുതുന്ന ഒരു കത്ത് പുറത്തായതായിരുന്നു ആശങ്കയ‌്ക്ക് കാരണം. കരൾ സംബന്ധമായ അസുഖ ബാധിതനായ താരം, കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്ക് വിരാമമേകണമെന്ന ഡോക്‌ടർമാരുടെ നിർദേശമായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് തന്റെതല്ലെന്നും, എന്നാൽ ആരോഗ്യപരമായ വിവരങ്ങൾ ശരിയാണെന്നും രജനി പ്രതികരിച്ചിരുന്നു.



#360malayalam #360malayalamlive #latestnews

ഡിസംബർ 31ന് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂപ്പർ സ്‌റ്റാർ രജനികാന്ത്. ജനുവരിയിൽ പാർട്ടിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന...    Read More on: http://360malayalam.com/single-post.php?nid=2815
ഡിസംബർ 31ന് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂപ്പർ സ്‌റ്റാർ രജനികാന്ത്. ജനുവരിയിൽ പാർട്ടിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന...    Read More on: http://360malayalam.com/single-post.php?nid=2815
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; പാർട്ടി പ്രഖ്യാപനം ഈ മാസം 31ന് ഡിസംബർ 31ന് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂപ്പർ സ്‌റ്റാർ രജനികാന്ത്. ജനുവരിയിൽ പാർട്ടിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകരുടെ കൂട്ടായ്‌മയായ രജനി മക്കൾ മൻട്രത്തിന്റെ മുതിർന്ന നേതാക്കളുമായി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്