നാലു വർഷങ്ങൾക്കു ശേഷം നമുക്ക് വീണ്ടും കാണാം; അമേരിക്കൻ ജനങ്ങളോട് ട്രംപ്

2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. അടുത്ത വർഷം ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരിക. അതിന് മുന്നോടിയായി പരമാവധി ആതിഥേയ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

"വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും.'' വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിടവാങ്ങൽ പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു. പരിപാടിയുടെ ലൈവ് വീഡിയോ ഓഖ്‌ലഹോമ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ അംഗം പാം പൊള്ളാർഡ് പുറത്തുവിട്ടിരുന്നു.പരിപാടിയിൽ പങ്കെടുക്കുന്ന പലരും മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. ട്രംപും കുടുംബവുമടക്കമുള്ള നിരവധി പേർക്ക് വ്യത്യസ്ത ഘട്ടങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപുറമെ രാജ്യത്ത് കോവിഡ് കേസുകൾ രൂക്ഷമായി കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ , പൊതു ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള ട്രംപിന്റെ ആതിഥേയ-വിടവാങ്ങൽ പരിപാടികൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വ്യത്യസ്ത കോണുകളിൽ നിന്നുയരുന്നത്. അമേരിക്കയിൽ കോവിഡ് 19 അതിവേഗം പടർന്നുപിടിച്ച ഇടങ്ങളിലൊന്നാണ് വൈറ്റ് ഹൗസും.


#360malayalam #360malayalamlive #latestnews

2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. അടുത്ത വർഷം ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ്........    Read More on: http://360malayalam.com/single-post.php?nid=2807
2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. അടുത്ത വർഷം ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ്........    Read More on: http://360malayalam.com/single-post.php?nid=2807
നാലു വർഷങ്ങൾക്കു ശേഷം നമുക്ക് വീണ്ടും കാണാം; അമേരിക്കൻ ജനങ്ങളോട് ട്രംപ് 2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. അടുത്ത വർഷം ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്