പാറേമ്പാടത്ത് ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു: വൻ ദുരന്തം ഒഴിവായി.

പാറേമ്പാടത്ത് ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു: വൻ ദുരന്തം ഒഴിവായി. കുന്നംകുളം:ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ പാറേമ്പാടത്തിന് സമീപം ഗ്യാസ് കൊണ്ടു പോകുകയായിരുന്ന ടാങ്കർ ലോറിയും തടിയുമായ് പോകുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്നും കൊല്ലത്തേക്ക് ഗ്യാസ് കൊണ്ടു പോകുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ലോറികൾ തമ്മിൽ കൂട്ടിയിടിച്ചെങ്കിലും വൻ ദുരന്തമാണ് ഒഴിവായത്. അമിത വേഗതയിൽ വന്നിരുന്ന സ്വകാര്യ ബസിന് കടന്നു പോകാൻ സൗകര്യം ഒരുക്കുന്നതിനിടയിലാണ് എ ദിർ ദിശയിൽ നിന്ന് വന്ന ലോറിയുമായ് കൂട്ടിയിടിച്ചത്. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് അപകടം നടന്നത്.ഇടിയുടെ അഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.അപകട സ്ഥലത്തെത്തിയ നാട്ടുകാരും, ഫയർഫോഴ്സും,കുന്നംകുളം പോലീസും രക്ഷാപ്രവർത്തനം നടത്തി.അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറെ നേരം ഗതാഗതം തടസപ്പെട്ടു.

...    Read More on: http://360malayalam.com/single-post.php?nid=28
...    Read More on: http://360malayalam.com/single-post.php?nid=28
പാറേമ്പാടത്ത് ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു: വൻ ദുരന്തം ഒഴിവായി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്