ഐസകിനെതിരായ പരാതി സ്​പീക്കർ എത്തിക്​സ്​ കമ്മിറ്റിക്ക്​ വിട്ടു; അപൂർവ നടപടി

തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ അവകാശലംഘന നോട്ടീസിൽ സ്‌പീക്കറുടെ നടപടി. കിഫ്ബിക്കെതിരായ സി എ ജി റിപ്പോർട്ട് ധനമന്ത്രി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നോട്ടീസ് സ്‌പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി. പ്രതിപക്ഷത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.


റിപ്പോർട്ട് സഭയിൽ വച്ചതിന് ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാൽ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി സി എ ജി റിപ്പോർട്ട് ചോർത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേർന്നുളള നീക്കമാണിത്. പരാതിയിൽ എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിയോട് വിശദീകരണം തേടും. നേരത്തെ സ്‌പീക്കർക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. മന്ത്രിമാർക്കെതിരെയുളള അവകാശലംഘന നോട്ടീസിൽ വിശദീകരണത്തിന് ശേഷം തുടർനടപടികൾ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത്.

#360malayalam #360malayalamlive #latestnews

സി എ ജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ അവകാശലംഘന നോട്ടീസിൽ സ്‌പീക്കറുടെ നടപടി. കിഫ്ബിക്കെതിരായ സി എ ജി റ...    Read More on: http://360malayalam.com/single-post.php?nid=2796
സി എ ജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ അവകാശലംഘന നോട്ടീസിൽ സ്‌പീക്കറുടെ നടപടി. കിഫ്ബിക്കെതിരായ സി എ ജി റ...    Read More on: http://360malayalam.com/single-post.php?nid=2796
ഐസകിനെതിരായ പരാതി സ്​പീക്കർ എത്തിക്​സ്​ കമ്മിറ്റിക്ക്​ വിട്ടു; അപൂർവ നടപടി സി എ ജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ അവകാശലംഘന നോട്ടീസിൽ സ്‌പീക്കറുടെ നടപടി. കിഫ്ബിക്കെതിരായ സി എ ജി റിപ്പോർട്ട് ധനമന്ത്രി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്