കെഎസ്എഫ്ഇയിൽ ചില പോരായ്മകള്‍ ഉണ്ട്,പരിശോധനയില്‍ അസ്വാഭാവികതയില്ല;റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിട്ടും, പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ്40 ശാഖകളില്‍ പരിശോധന നടത്തിയത്. അതിൽ അസ്വാഭാവികതയില്ല. വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിജിലൻസ് പരിശോധന. ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം ആ ക്രമക്കേടുകളെ പറ്റി രഹസ്യാന്വേഷണം നടത്തും. റിപ്പോര്‍ട്ട് ശരിയാണ് എന്ന കണ്ടാല്‍ യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടർന്ന് പൊലീസ് സൂപ്രണ്ട് വഴി മിന്നല്‍ പരിശോധന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. വിജിലന്‍സ് ആസ്ഥാനമാണ് അത് പരിശോധിക്കുക. ആവശ്യമാണെങ്കില്‍ മിന്നല്‍ പരിശോധനയ്ക്ക് തീയതി നിശ്ചയിച്ച് ഉത്തരവ് നല്‍കും ഇതാണ് രീതി. മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേത് തരത്തിലുള്ള അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിട്ടും, പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പി...    Read More on: http://360malayalam.com/single-post.php?nid=2762
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിട്ടും, പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പി...    Read More on: http://360malayalam.com/single-post.php?nid=2762
കെഎസ്എഫ്ഇയിൽ ചില പോരായ്മകള്‍ ഉണ്ട്,പരിശോധനയില്‍ അസ്വാഭാവികതയില്ല;റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിട്ടും, പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ്40 ശാഖകളില്‍..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്