ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് എഎപി കൗണ്‍സിലര്‍ സമ്മതിച്ചതായി പോലീസ്‌

ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് എഎപി നേതാവിന്റെ കുറ്റസമ്മതം. എഎപി സസ്‌പെന്‍ഡ് ചെയ്ത നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി കൗണ്‍സിലര്‍ ആയ താഹിര്‍ ഹുസൈന്‍ കലാപത്തില്‍ തനിക്ക് പങ്കുണ്ടായിരുന്നുവെന്ന് സമ്മതിച്ചത്. ഡല്‍ഹി പോലീസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കലാപത്തില്‍ അക്രമത്തിന് ആളുകളെ പ്രേരിപ്പിച്ചുവെന്ന് ഇയാള്‍ സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ഖാലിദി സെയ്ഫി എന്നയാളാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നും താഹിര്‍ പോലീസിനോട് വെളിപ്പെടുത്തി.ഖാലിദ് സെയ്ഫിയും സുഹൃത്ത് ഇശ്രത് ജഹാനും ചേര്‍ന്ന് ഷഹീന്‍ബാഗില്‍ ധര്‍ണ ആരംഭിച്ചു.ഫെബ്രുവരി നാലിന് അബുഫൈസല്‍ എന്‍ക്ലേവില്‍ വെച്ച് ഖാലിദ് സെയ്ഫിയുമായി കൂടിക്കാഴ്ച നടത്തുകയും കലാപത്തിന് പദ്ധതിയൊരുക്കുകയും ചെയ്തുവെന്നും ഇയാള്‍ പറഞ്ഞു.

പൗരത്വ ബില്ലിനെതിരെ സമരം ചെയ്യുന്നവരെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കലാപം ആസൂത്രണം ചെയ്തതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ വലുതായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ സര്‍ക്കാരിനെ മുട്ടുകുത്തിക്കാനാകുവെന്ന് ഖാലിദ് സെയ്ഫി പറഞ്ഞതായും പോലീസ് വെളിപ്പെടുത്തുന്നു.

ഫെബ്രുവരി 24-ന് തന്റെ വീട്ടിലുള്ളവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ഉച്ചയ്ക്ക് 1.30-ഓടെ തന്റെ ആളുകളെ വിളിച്ചുകൂട്ടി പെട്രോള്‍ ബോംബുകളും ആസിഡും കല്ലുകളുമൊക്കെ പ്രയോഗിക്കാന്‍ തുടങ്ങി- ഡല്‍ഹി പോലീസ് പറയുന്നു.

ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ കൊലപാതകത്തിലെ മുഖ്യ പ്രതിയാണ് താഹിര്‍ ഹുസൈന്‍. ഫെബ്രുവരി 26-നാണ് കലാപത്തിനിടെ കൊല്ലപ്പെട്ട അങ്കിതിന്റെ മൃതദേഹം കണ്ടത്തിയത്.

#360malayalam #360malayalamlive #latestnews

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് എഎപി നേതാവിന്റെ കുറ്റസമ്മതം. എഎപി സസ്‌പെന്‍ഡ...    Read More on: http://360malayalam.com/single-post.php?nid=273
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് എഎപി നേതാവിന്റെ കുറ്റസമ്മതം. എഎപി സസ്‌പെന്‍ഡ...    Read More on: http://360malayalam.com/single-post.php?nid=273
ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് എഎപി കൗണ്‍സിലര്‍ സമ്മതിച്ചതായി പോലീസ്‌ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് എഎപി നേതാവിന്റെ കുറ്റസമ്മതം. എഎപി സസ്‌പെന്‍ഡ് ചെയ്ത നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി കൗണ്‍സിലര്‍ ആയ താഹിര്‍ ഹുസൈന്‍ കലാപത്തില്‍ തനിക്ക് പങ്കുണ്ടായിരുന്നുവെന്ന് സമ്മതിച്ചത്. ഡല്‍ഹി പോലീസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കലാപത്തില്‍ അക്രമത്തിന് ആളുകളെ പ്രേരിപ്പിച്ചുവെന്ന് ഇയാള്‍ സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്