സോളാർ കേസിൽ സത്യം എന്നായാലും പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി

ആലപ്പുഴ: സോളാര്‍ കേസിലെ സത്യം എന്നെങ്കിലും പുറത്തുവരുമെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാര്‍ ആണെന്ന് മുന്‍ കേള കോണ്‍ഗ്രസ് ബി ഗ്രൂപ്പ് നേതാവ്  ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ കേസിന്റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്ന് സര്‍ക്കാര്‍ ആലോചിക്കണം. സത്യം എന്നായാലും പുറത്ത് വരും.

താന്‍ ഒരു ദൈവ വിശ്വാസിയാണ്.

കേസ് വന്നപ്പോള്‍ അമിതമായി ദുഃഖിച്ചില്ല. കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാമെന്നുളളത് കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇപ്പോള്‍ താന്‍ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ല. താന്‍ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

#360malayalam #360malayalamlive #latestnews

സോളാര്‍ കേസിലെ സത്യം എന്നെങ്കിലും പുറത്തുവരുമെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്...    Read More on: http://360malayalam.com/single-post.php?nid=2711
സോളാര്‍ കേസിലെ സത്യം എന്നെങ്കിലും പുറത്തുവരുമെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്...    Read More on: http://360malayalam.com/single-post.php?nid=2711
സോളാർ കേസിൽ സത്യം എന്നായാലും പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി സോളാര്‍ കേസിലെ സത്യം എന്നെങ്കിലും പുറത്തുവരുമെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസിലെ മുഖ്യപ്രതി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്