കെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയ്ക്ക് എതിരെ പ്രധിക്കരിച്ചു മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ നടക്കുന്ന വിജിലൻസ് പരിശോധനയിൽ പേടിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമം എന്താണെനിയമ വകുപ്പിന്റെ അംഗീകാരത്തോടെയാണ് കെ എസ് എഫ് ഇയുടെ പ്രവാസി ചിട്ടി പണം കിഫ്ബിയിൽ നിക്ഷേപിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

ന്ന് തീരുമാനിക്കേണ്ടത് വിജിലൻസല്ല. നിയമം വ്യാഖ്യാനിക്കാൻ സംസ്ഥാനത്ത് നിയമ വകുപ്പുണ്ട്. വിജിലൻസ് കണ്ടെത്തലുകൾ ശുദ്ധ അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു. പരിശോധന നടത്തി സമയം കളയുകയാണ്.  

ഗൗരവമായി എന്താ കണ്ടതെന്ന് വിജിലൻസ് പറയട്ടെ, എന്നിട്ട് പ്രതികരിക്കാം. കെ എസ് എഫ് ഇയുടെ വരുമാനം മുഴുവൻ ട്രഷറിയിൽ അടയ്‌ക്കണമെന്ന് ഒരു നിയമവും പറയുന്നില്ല. നാട്ടിൽ നടക്കുന്ന അഭൂതപൂർവമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പണം കൊടുക്കാൻ പറ്റുന്നുണ്ടോയെന്നതാണ് പ്രശ്‌നം. അതിനൊന്നും ഒരു തടസവുമുണ്ടായിട്ടില്ല. കൊവിഡ് വന്നിട്ട് പോലും പഞ്ചായത്തുകളുടെ ഫണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയില്ല. അപ്പം തിന്നാ മതി കുഴി ഒരുപാട് എണ്ണേണ്ടയെന്നും തോമസ് ഐസക്ക് പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റിന്റേത് രാഷ്ട്രീയ കളിയാണ്. റിസർവ് ബാങ്കിന്റെ എല്ലാ അനുമതിയും കിഫ്‌ബിയ്‌ക്ക് കിട്ടിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.


#360malayalam #360malayalamlive #latestnews

കെ എസ് എഫ് ഇയിൽ നടക്കുന്ന വിജിലൻസ് പരിശോധനയിൽ പേടിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമം എന്താണെനിയമ വകുപ്പിന്റെ അംഗീകാരത്തോ...    Read More on: http://360malayalam.com/single-post.php?nid=2704
കെ എസ് എഫ് ഇയിൽ നടക്കുന്ന വിജിലൻസ് പരിശോധനയിൽ പേടിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമം എന്താണെനിയമ വകുപ്പിന്റെ അംഗീകാരത്തോ...    Read More on: http://360malayalam.com/single-post.php?nid=2704
കെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയ്ക്ക് എതിരെ പ്രധിക്കരിച്ചു മന്ത്രി തോമസ് ഐസക്ക് കെ എസ് എഫ് ഇയിൽ നടക്കുന്ന വിജിലൻസ് പരിശോധനയിൽ പേടിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമം എന്താണെനിയമ വകുപ്പിന്റെ അംഗീകാരത്തോടെയാണ് കെ എസ് എഫ് ഇയുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്