പഴം- പച്ചക്കറികള്‍ക്ക് അടിസ്ഥാനവില: കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ

തൃശൂർ ജില്ലയില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പഴം പച്ചക്കറികള്‍ക്ക് അടിസ്ഥാനവില പദ്ധതിയ്ക്കുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്‍ 30 ന് അവസാനിക്കും. ജില്ലയില്‍ നിലവില്‍ നേന്ത്രന്‍, മരച്ചീനി, പാവല്‍, പടവലം, കുമ്പളം, വെള്ളരി, വള്ളിപ്പയര്‍, തക്കാളി, വെണ്ട, പൈനാപ്പിള്‍ തുടങ്ങിയ വിളകള്‍ കൃഷി ചെയ്തിട്ടുള്ള കര്‍ഷകരാണ് 30ന് മുമ്പ് കൃഷിവകുപ്പിന്റെ എ ഐ എം എസ് (AIMS) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ രജിസ്‌ട്രേഷന്‍ ഐഡി സഹിതം കൃഷിവകുപ്പിന്റെ നോട്ടിഫൈ ചെയ്തിട്ടുള്ള മാര്‍ക്കറ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്താല്‍ മാത്രമാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.

ഫോണ്‍ : 0487 2333297


സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അടിസ്ഥാന വിലയേക്കാള്‍ വിപണി വിലയില്‍ ഇടിവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിസ്ഥാന വിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ് കര്‍ഷകന് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. കൃഷി വകുപ്പ് തദ്ദേശ ഭരണവകുപ്പ് സഹകരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

#360malayalam #360malayalamlive #latestnews

തൃശൂർ ജില്ലയില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പഴം പച്ചക്കറികള്‍ക്ക് അടിസ്ഥാനവില പദ്ധതിയ്ക്കുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്...    Read More on: http://360malayalam.com/single-post.php?nid=2669
തൃശൂർ ജില്ലയില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പഴം പച്ചക്കറികള്‍ക്ക് അടിസ്ഥാനവില പദ്ധതിയ്ക്കുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്...    Read More on: http://360malayalam.com/single-post.php?nid=2669
പഴം- പച്ചക്കറികള്‍ക്ക് അടിസ്ഥാനവില: കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ തൃശൂർ ജില്ലയില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പഴം പച്ചക്കറികള്‍ക്ക് അടിസ്ഥാനവില പദ്ധതിയ്ക്കുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്‍ 30 ന് അവസാനിക്കും. ജില്ലയില്‍ നിലവില്‍ നേന്ത്രന്‍, മരച്ചീനി, പാവല്‍, പടവലം, കുമ്പളം,.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്