തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയാലും തൃണമൂൽ തന്നെ തെരഞ്ഞെടുപ്പിൽ ജയിക്കും എന്ന് മമതാ ബാനർജി

കൊല്‍ക്കത്ത: ബി.ജെ.പിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും ഞാന്‍ ജയിലില്‍ പോയാലും തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കുമെന്നും മമത ബാനര്‍ജി. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.


'ബി.ജെ.പിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. ജയിലില്‍ കിടന്നിട്ടായാലും തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കുമെന്ന് ഞാന്‍ ഉറപ്പു പറയാം.' മമത ബാനര്‍ജി പറഞ്ഞു. 2021 ഏപ്രില്‍ മെയ് മാസങ്ങളിലാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2011 മുതല്‍ സംസ്ഥാനത്ത് അധികാരത്തില്‍ തുടരുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.


അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കൈക്കൂലി കൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. ബി.ജെ.പി അടുത്ത തവണ അധികാരത്തില്‍ വരുമെന്നു കരുതി ഇരിക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. 'ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, അത് നുണകളുടെ മാലിന്യമാണ്' തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അവര്‍ തൃണമൂല്‍ നേതാക്കളെ പിടിക്കാനായി രഹസ്യ ഓപ്പറേഷനും അഴിമതിയും ഉയര്‍ത്തിക്കൊണ്ടു വരുമെന്നും മമത ബാനര്‍ജി പറഞ്ഞു. ലാലു പ്രസാദ് യാദവ് ജയിലില്‍ കിടക്കുകയാണെങ്കിലും തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് മമത പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബി.ജെ.പി ജയിക്കുന്നത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടല്ലെന്നും അട്ടിമറി നടത്തിയിട്ടാണെന്നും മമത ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും മമത പറഞ്ഞു.

#360malayalam #360malayalamlive #latestnews

ബി.ജെ.പിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും ഞാന്‍ ജയിലില്‍ പോയാലും തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിക്...    Read More on: http://360malayalam.com/single-post.php?nid=2654
ബി.ജെ.പിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും ഞാന്‍ ജയിലില്‍ പോയാലും തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിക്...    Read More on: http://360malayalam.com/single-post.php?nid=2654
തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയാലും തൃണമൂൽ തന്നെ തെരഞ്ഞെടുപ്പിൽ ജയിക്കും എന്ന് മമതാ ബാനർജി ബി.ജെ.പിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും ഞാന്‍ ജയിലില്‍ പോയാലും തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കുമെന്നും മമത ബാനര്‍ജി. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്