പൊലീസ് നിയമ ഭേദഗതി; വിമർശനം ഉണ്ടാകുന്ന വിധത്തിൽ കൊണ്ടുവന്നത് പോരായ്മയെന്ന് എംഎ ബേബി

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാർട്ടി ചർച്ച ചെയ്‌തിട്ടാണെന്ന് സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. അതിനു മുമ്പുളള കാര്യങ്ങൾ ഇനി ചർച്ച ചെയ്‌തിട്ട് കാര്യമില്ല. ഈ നിയമ ഭേദഗതി സംബന്ധിച്ച് എത്ര ആലോചനകൾ നടന്നാലും പോരായ്‌മകളുണ്ടാകാമെന്നാണ് വ്യക്തമായത്. പോരായ്‌മകളെല്ലാം തിരിച്ചറിയുകയും അത് മനസിലാക്കുകയും ചെയ്യുന്നുവെന്നും എം എ ബേബി വ്യക്തമാക്കി. വിമർശനം ഉണ്ടാക്കും വിധം പൊലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്‌മയാണ്. വിവാദങ്ങൾ ഒഴിവാക്കാനാണ് ഇനി ശ്രമിക്കേണ്ടത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും എം എ ബേബി പറഞ്ഞു. പൊലീസ് നിയമ ഭേദഗതിക്കെതിരെ പാർട്ടിക്കകത്ത് തന്നെ രൂപപ്പെട്ട അസംതൃപ്‌തി പരസ്യമായി പ്രകടമാക്കുന്നതാണ് എം എ ബേബിയുടെ വാക്കുകൾ. 


പൊലീസ് നിയമ ഭേഗതിക്കെതിരെ കടുത്ത വിമർശനങ്ങൾ പാർട്ടിക്കകത്തും പ്രതിപക്ഷ നിരയിലും പൊതു സമൂഹത്തിലും ഉയർന്ന പശ്ചാത്തലത്തിലാണ് വിവാദ ഭേദഗതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സി പി എം കേന്ദ്ര നേതൃത്വത്തിൽ നിന്ന് അടക്കം വലിയ വിര്‍ശനമാണ് സംസ്ഥാന ഘടകവും സര്‍ക്കാരും നേരിട്ടത്.



#360malayalam #360malayalamlive #latestnews

പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാർട്ടി ചർച്ച ചെയ്‌തിട്ടാണെന്ന് സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. അതിനു മുമ്...    Read More on: http://360malayalam.com/single-post.php?nid=2626
പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാർട്ടി ചർച്ച ചെയ്‌തിട്ടാണെന്ന് സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. അതിനു മുമ്...    Read More on: http://360malayalam.com/single-post.php?nid=2626
പൊലീസ് നിയമ ഭേദഗതി; വിമർശനം ഉണ്ടാകുന്ന വിധത്തിൽ കൊണ്ടുവന്നത് പോരായ്മയെന്ന് എംഎ ബേബി പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാർട്ടി ചർച്ച ചെയ്‌തിട്ടാണെന്ന് സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. അതിനു മുമ്പുളള കാര്യങ്ങൾ ഇനി ചർച്ച.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്