പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയാറാക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോർട്ട് വിദഗ്ദ്ധ സംഘം ഇന്ന് തയ്യാറാക്കും.നാളെ ഡി എം ഒയ്ക്ക് കൈമാറും. റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശിച്ചത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക.


കോടതിയിൽ സമർപ്പിക്കും മുമ്പ് മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം നേരത്തെ കോടതി തളളിയിരുന്നു. നിലവിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്

#360malayalam #360malayalamlive #latestnews

പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റ...    Read More on: http://360malayalam.com/single-post.php?nid=2580
പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റ...    Read More on: http://360malayalam.com/single-post.php?nid=2580
പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയാറാക്കും പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോർട്ട് വിദഗ്ദ്ധ സംഘം ഇന്ന് തയ്യാറാക്കും.നാളെ ഡി എം ഒയ്ക്ക് കൈമാറും. റിപ്പോർട്ട് മൂവാറ്റുപുഴ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്