ഏതു പഴയ ബൈക്കുകളും കുറഞ്ഞ ചെലവിൽ വൈദ്യുതിയിലേക്ക് മാറ്റാം

കുറ്റിപ്പുറം: നിങ്ങളുടെ കൈവശം 15 വർഷം പഴക്കമുള്ള ബൈക്കുണ്ടോ..? ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ നിങ്ങൾക്കതിനെ ഇലക്ട്രിക്ക് ബൈക്ക് ആക്കി മാറ്റാം. കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിലെ മെക്കാനിക്കൽ വിദ്യാർഥികളാണ് പുതിയ ആശയത്തിനു പിന്നിൽ. 15 വർഷം കഴിഞ്ഞ ബൈക്കുകൾ തുടർന്ന് ഉപയോഗിക്കണമെങ്കിൽ റീരജിസ്‌ട്രേഷൻ നടത്തേണ്ടതുണ്ട്. കാലപ്പഴക്കത്താൽ നശിച്ചുതുടങ്ങിയ ബൈക്കുകൾ വീണ്ടും രജിസ്റ്റർചെയ്ത് ഉപയോഗിക്കുന്നതിനുപകരം അവ ഇലക്ട്രിക് ബൈക്കുകളാക്കി രൂപമാറ്റം വരുത്തുന്ന വിദ്യയാണ് വിദ്യാർഥികൾ കണ്ടുപിടിച്ചിരിക്കുന്നത്. 


അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥികളായ ആദിൽ അലി, സി.പി. ആദിൽ, അഥിൻ ഗോപുജ്, കെ.എം. അഫ്‌സൽ മുഹമ്മദ് എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. മെക്കാനിക്കൽ മേധാവി ഡോ. ഐ. റഹുമ്മത്തുൻസ, എം.ജി. പ്രിൻസ്, അലി, ബേബി, ഇലക്ട്രിക്കൽ വിഭാഗം അധ്യാപകനായ ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് ബൈക്ക് രൂപമാറ്റം വരുത്തിയത്. ഇങ്ങനെ പരിഷ്കരിക്കുന്നതിലൂടെ വാഹനം ദീർഘകാലം ഉപയോഗിക്കാനാവും. വാഹനങ്ങളിൽ നിന്നുണ്ടാകുന്ന മലിനീകരണവും ഇതുവഴി വലിയതോതിൽ കുറയ്ക്കാനാവും. നിലവിൽ മാർക്കറ്റിൽ 60,000 രൂപ മുതലാണ് ഇലക്ട്രിക് സ്കൂട്ടറുകളുടെ വില. 15,000 രൂപ മുടക്കിയാൽ ബൈക്കിനെ ഇലക്ട്രിക് പതിപ്പിലേക്ക് മാറ്റാനാകുമെന്നാണ് പ്രത്യേകത. വീട്ടിൽത്തന്നെ ചാർജ് ചെയ്യാൻ പറ്റുന്നവയാണ് ഇവ. ഏഴ് മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്ററോളം സഞ്ചരിക്കാൻ പറ്റും.

#360malayalam #360malayalamlive #latestnews

നിങ്ങളുടെ കൈവശം 15 വർഷം പഴക്കമുള്ള ബൈക്കുണ്ടോ..? ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ നിങ്ങൾക്കതിനെ ഇലക്ട്രിക്ക് ബൈക്ക്......    Read More on: http://360malayalam.com/single-post.php?nid=2574
നിങ്ങളുടെ കൈവശം 15 വർഷം പഴക്കമുള്ള ബൈക്കുണ്ടോ..? ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ നിങ്ങൾക്കതിനെ ഇലക്ട്രിക്ക് ബൈക്ക്......    Read More on: http://360malayalam.com/single-post.php?nid=2574
ഏതു പഴയ ബൈക്കുകളും കുറഞ്ഞ ചെലവിൽ വൈദ്യുതിയിലേക്ക് മാറ്റാം നിങ്ങളുടെ കൈവശം 15 വർഷം പഴക്കമുള്ള ബൈക്കുണ്ടോ..? ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ നിങ്ങൾക്കതിനെ ഇലക്ട്രിക്ക് ബൈക്ക്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്