'ജോകുട്ടന് ആദരാഞ്ജലികള്‍'; ജോസ് കെ മാണി പി ജെ ജോസഫിന്‍റെ വീട്ടിലെത്തി ആശ്വസിപ്പിച്ചു

കോട്ടയം: കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ മകന് ആദരാഞ്ജലി അർപ്പിച്ച് ജോസ്.കെ.മാണി. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ജോസഫിന്‍റെ വീട്ടിലെത്തിയാണ് ജോസ് കെ മാണി ആദരാഞ്ജലികൾ അർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പി  ജെ ജോസഫിന്റെ ഇളയമകൻ ജോ ജോസഫ് അന്തരിച്ചത്. ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടിൽ തളർന്ന് വീണ ജോയെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പി.ജെ.ജോസഫിന്‍റെ വീട് സന്ദർശിച്ച വിവരം ജോസ് കെ മാണി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രിയ ജോകുട്ടന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

സ്നേഹിതരേ
മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പിജെ ജോസഫിന്റെ പുത്രൻ ജോമോൻ ന്റെ (34) നിര്യാണത്തിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി എന്റേയും എന്റെ കുടുംബത്തിന്റേയും അനുശോചനം അറിയിച്ചു. പ്രിയ ജോകുട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു



#360malayalam #360malayalamlive #latestnews

കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ മകന് ആദരാഞ്ജലി അർപ്പിച്ച് ജോസ്.കെ.മാണി. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ജോസഫിന്‍റെ വീട്ടിലെത്തിയ...    Read More on: http://360malayalam.com/single-post.php?nid=2573
കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ മകന് ആദരാഞ്ജലി അർപ്പിച്ച് ജോസ്.കെ.മാണി. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ജോസഫിന്‍റെ വീട്ടിലെത്തിയ...    Read More on: http://360malayalam.com/single-post.php?nid=2573
'ജോകുട്ടന് ആദരാഞ്ജലികള്‍'; ജോസ് കെ മാണി പി ജെ ജോസഫിന്‍റെ വീട്ടിലെത്തി ആശ്വസിപ്പിച്ചു കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ മകന് ആദരാഞ്ജലി അർപ്പിച്ച് ജോസ്.കെ.മാണി. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ജോസഫിന്‍റെ വീട്ടിലെത്തിയാണ് ജോസ് കെ മാണി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്