രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരി ബിജെപിയാണ്; മമത ബാനര്‍ജി

ബിജെപിയാണ് രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരി എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. "ഒരു ഭാഗത്ത് കോവിഡ്, ഡെങ്കു, മലേറിയ- മറുഭാഗത്ത് രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയാണ് ബിജെപി. ബംഗാളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെങ്കില്‍ ചില മാനദണ്ഡങ്ങളുണ്ട്. മര്യാദയും വിനയവും വേണം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ഭാഗമാണിത്. പക്ഷേ ബിജെപിയെ ഇതൊന്നും അലട്ടുന്നതേയില്ല. അധികാരം പിടിക്കുക എന്നത് മാത്രമാണ് അവരുടെ താത്പര്യം. ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു. അത് അത്ര എളുപ്പമായിരിക്കില്ല"- മമത വ്യക്തമാക്കി.


രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കുന്ന ബിജെപി ദുഷ്ടശക്തിയാണെന്നാണ് മമത വിശേഷിപ്പിച്ചത്. ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ ദുര്‍ഗാദേവി സന്ദര്‍ശനം നടത്തുന്നതുപോലെ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം നേരിടുമെന്നും മമത പറഞ്ഞു.ബിജെപിയെ അസുരന്മാരോടാണ് മമത താരതമ്യം ചെയ്തത്. സെക്രട്ടേറിയേറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെയാണ് മമതയുടെ പരാമര്‍ശം.  

#360malayalam #360malayalamlive #latestnews

ബിജെപിയാണ് രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരി എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. "ഒരു ഭാഗത്ത് കോവിഡ്, ഡെങ്കു, മലേ...    Read More on: http://360malayalam.com/single-post.php?nid=2570
ബിജെപിയാണ് രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരി എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. "ഒരു ഭാഗത്ത് കോവിഡ്, ഡെങ്കു, മലേ...    Read More on: http://360malayalam.com/single-post.php?nid=2570
രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരി ബിജെപിയാണ്; മമത ബാനര്‍ജി ബിജെപിയാണ് രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരി എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. "ഒരു ഭാഗത്ത് കോവിഡ്, ഡെങ്കു, മലേറിയ- മറുഭാഗത്ത് രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്