പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്; കൂടുതൽ ഉദ്യോഗസ്ഥരെ പ്രതിചേർത്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികൾ. കരാറുകാരന് വായ്‌പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലൻസ് പ്രതിയാക്കി. സുപ്രധാനമായ നീക്കമാണ് കേസിൽ വിജിലൻസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കരാറുകാരനായ സുമിത് ഗോയലിന് 8.25 കോടി രൂപ വായ്‌പ നൽകിയതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലൻസ് പ്രതിയാക്കിയിരിക്കുന്നത്. സ്‌പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോൺ, ഡെപ്യൂട്ടി സെക്രട്ടറി പി എസ് രാജേഷ് എന്നിങ്ങനെ അന്ന് പൊതുമരാമത്ത് വകുപ്പിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്.

കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥരേയും കൂടി അഴിമതി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. എഞ്ചിനീയർ എ എച്ച് ഭാമ, കൺസൽട്ടന്റ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേർത്തത്. ഇതോടെ കേസിലെ മൊത്തം പ്രതികൾ പതിനേഴായി.


#360malayalam #360malayalamlive #latestnews

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികൾ. കരാറുകാരന് വായ്‌പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വ...    Read More on: http://360malayalam.com/single-post.php?nid=2537
പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികൾ. കരാറുകാരന് വായ്‌പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വ...    Read More on: http://360malayalam.com/single-post.php?nid=2537
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്; കൂടുതൽ ഉദ്യോഗസ്ഥരെ പ്രതിചേർത്തു പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികൾ. കരാറുകാരന് വായ്‌പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലൻസ് പ്രതിയാക്കി. സുപ്രധാനമായ നീക്കമാണ് കേസിൽ വിജിലൻസിന്റെ ഭാഗത്ത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്