സെക്രട്ടറിയേറ്റിലെ തീപിടിത്തം; സർക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ പൂർണമായും തളളി ഫോറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മുറിയിലെ ഫാനിൽ നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തീപിടിത്തത്തെ കുറിച്ച് ഫോറൻസികിന്റെ കെമിസ്ട്രി വിഭാഗവും ഫിസിക്‌സ് വിഭാഗവും രണ്ടു തരത്തിലുളള പരിശോധന നടത്തിയിരുന്നു. ഇതിൽ കെമിസ്ട്രി വിഭാഗം നാൽപ്പത്തിയഞ്ചോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഫിസിക്‌സ് വിഭാഗം പതിനാറ് സാമ്പിളുകളും പരിശോധിച്ചു. സർക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ പൂർണമായും തളളുന്നതാണ് ഫോറൻസിക് പരിശോധനാ ഫലം.


തീപിടിത്തത്തിന് ശേഷം ശേഖരിച്ച സാമ്പിളുകളിൽ രണ്ട് മദ്യക്കുപ്പികളും ഉൾപ്പെടുന്നുണ്ട്. ഇവ സംബന്ധിച്ച് കെമിക്കൽ അനാലിസിസും നടത്തിയിരുന്നു. മദ്യം നിറച്ച അവസ്ഥയിലായിരുന്നു ഈ രണ്ടു കുപ്പികളെന്നും കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ കുപ്പികളും കാനുകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇവയിലൊന്നും തീപിടിത്തത്തിന് കാരണമായേക്കാവുന്ന എണ്ണയോ മറ്റ് ഇന്ധനങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൂന്ന് ഘട്ടമായാണ് പ്രോട്ടോക്കോൾ ഓഫീസിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. ഇതിൽ ഫാനിന്റെ സാമ്പിളുകൾ കൈമാറിയിരിക്കുന്നത് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിലാണ്. അതായത് ആദ്യ ഘട്ടത്തിൽ ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തുമ്പോൾ ഈ ഫാനുകളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടില്ലെന്നു വേണം കണക്കാക്കേണ്ടത്. പിന്നീട് പൊലീസാണ് ഈ ഫാനുകളുടെ സാമ്പിളുകൾ കൂടി പരിശോധിക്കണം എന്ന് ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടത്. ഈ ഫാനുകളുടെ മുഴുവൻ ഭാഗവും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ നിന്ന് തീപിടിത്തമുണ്ടായതിന്റെ യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

#360malayalam #360malayalamlive #latestnews

സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. തീപ്പിടിത്തത...    Read More on: http://360malayalam.com/single-post.php?nid=2518
സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. തീപ്പിടിത്തത...    Read More on: http://360malayalam.com/single-post.php?nid=2518
സെക്രട്ടറിയേറ്റിലെ തീപിടിത്തം; സർക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ പൂർണമായും തളളി ഫോറൻസിക് റിപ്പോർട്ട് സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്