പാലാരിവട്ടം അഴിമതികേസിൽ മുഹമ്മദ് ഹനീഷും പ്രതി

കൊച്ചി: പാലാരിവട്ടം അഴിമതികേസിൽ മുഹമ്മദ് ഹനീഷ് ഐ എ എസ്നേയും പ്രതിചേർത്തു. അനധികൃതമായി വായ്‌പ അനുവദിക്കാൻ കൂട്ടുനിന്നെന്നാണ് കേസ്. നിർമ്മാണക്കരാർ നൽകുമ്പോൾ ആർ ബി ഡി സി എം ഡിയായിരുന്നു മുഹമ്മദ് ഹനീഷ്. കേസിൽ നീർണായക നടപടികളുമായാണ് വിജിലൻസ് മുന്നോട്ട് നീങ്ങുന്നത്. നിലവിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് മുഹമ്മദ് ഹനീഷ്. ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി എട്ടേകാൽ കോടി രൂപയുടെ മൊബിലൈസേഷൻ അഡ്വാൻസ് വായ്‌പ അനുവദിക്കാൻ കൂട്ടുനിന്നു, കരാറുകാരനിൽ നിന്നും സുരക്ഷ നിക്ഷേപം ഈടാക്കുന്നതിൽ വീഴ്‌ച വരുത്തി എന്നിവയാണ് ഹനീഷിനെതിരെ വിജിലൻസ് കണ്ടെത്തിയിരിക്കുന്ന കുറ്റങ്ങൾ.

ടെൻഡർ നൽകുന്നതിന് മുമ്പായി കരാറുകാരുടെ ഒരു യോഗം പൊതുമരാമത്ത് വകുപ്പും ആർ ബി ഡി സിയും വിളിച്ചിരുന്നു. ഒരു കാരണവശാലും കരാറുകാർക്ക് മുൻകൂർ വായ്‌പ അനുവദിക്കില്ലെന്ന് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതോടെ പല കരാറുകാരും നിർമ്മാണത്തിൽ നിന്ന് പിൻമാറി. എന്നാൽ കരാർ ഏറ്റെടുത്ത കമ്പനിക്ക് കത്ത് എഴുതി വാങ്ങി വായ്‌പ അനുവദിക്കുകയായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഈ കത്തിൽ ഒപ്പിട്ടത് മുഹമ്മദ് ഹനീഷായിരുന്നു.



#360malayalam #360malayalamlive #latestnews

പാലാരിവട്ടം അഴിമതികേസിൽ മുഹമ്മദ് ഹനീഷ് ഐ എ എസ്നേയും പ്രതിചേർത്തു. അനധികൃതമായി വായ്‌പ അനുവദിക്കാൻ കൂട്ടുനിന്നെന്നാണ് കേസ്. ചട്ട...    Read More on: http://360malayalam.com/single-post.php?nid=2516
പാലാരിവട്ടം അഴിമതികേസിൽ മുഹമ്മദ് ഹനീഷ് ഐ എ എസ്നേയും പ്രതിചേർത്തു. അനധികൃതമായി വായ്‌പ അനുവദിക്കാൻ കൂട്ടുനിന്നെന്നാണ് കേസ്. ചട്ട...    Read More on: http://360malayalam.com/single-post.php?nid=2516
പാലാരിവട്ടം അഴിമതികേസിൽ മുഹമ്മദ് ഹനീഷും പ്രതി പാലാരിവട്ടം അഴിമതികേസിൽ മുഹമ്മദ് ഹനീഷ് ഐ എ എസ്നേയും പ്രതിചേർത്തു. അനധികൃതമായി വായ്‌പ അനുവദിക്കാൻ കൂട്ടുനിന്നെന്നാണ് കേസ്. ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി എട്ടേകാൽ കോടി രൂപയുടെ മൊബിലൈസേഷൻ അഡ്വാൻസ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്