തൃക്കണ്ണുമായി കുറ്റിപ്പുറം പോലീസ്

കുറ്റിപ്പുറം : നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രധാന സ്ഥലങ്ങളിൽ പോലീസ് ക്യാമറകൾ സ്ഥാപിച്ചു. ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന് മുകളിൽ ഉൾപ്പെടെ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീം സ്വിച്ച്ഓൺ കർമം നിർവഹിച്ചു. പല കേസുകളിലും പ്രതികളെ കണ്ടെത്താനും യാഥാർഥ്യം മനസ്സിലാക്കാനും പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നുണ്ട്. ക്യാമറകൾ പ്രവർത്തനസജ്ജമായതോടെ ഹെൽമെറ്റ് ധരിക്കാത്തത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ പോലീസിന് കണ്ടെത്താൻ കഴിയും.

കുറ്റിപ്പുറം പാലത്തിലും മിനിപമ്പ ജങ്ഷനിലും ഉൾപ്പെടെ വിവിധയിടങ്ങളിലായി അമ്പതോളം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നമ്പർ കൃത്യമായി പകർത്തുന്ന ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. വ്യാപാരികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചതെന്ന് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. പോലീസ് സ്‌റ്റേഷനിലാണ് കൺട്രോൾറൂം സജ്ജീകരിക്കുക. തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു അധ്യക്ഷനായി.

#360malayalam #360malayalamlive #latestnews

നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രധാന സ്ഥലങ്ങളിൽ പോലീസ് ക്യാമറകൾ സ്ഥാപിച്ചു. ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന് മുകളിൽ ഉൾപ്പെടെ ക്യ...    Read More on: http://360malayalam.com/single-post.php?nid=2514
നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രധാന സ്ഥലങ്ങളിൽ പോലീസ് ക്യാമറകൾ സ്ഥാപിച്ചു. ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന് മുകളിൽ ഉൾപ്പെടെ ക്യ...    Read More on: http://360malayalam.com/single-post.php?nid=2514
തൃക്കണ്ണുമായി കുറ്റിപ്പുറം പോലീസ് നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രധാന സ്ഥലങ്ങളിൽ പോലീസ് ക്യാമറകൾ സ്ഥാപിച്ചു. ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന് മുകളിൽ ഉൾപ്പെടെ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. ജില്ലാ പോലീസ് മേധാവി യു. പല കേസുകളിലും പ്രതികളെ കണ്ടെത്താനും യാഥാർഥ്യം മനസ്സിലാക്കാനും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്