ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടരും; കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അറസ്​റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്​ കോടതി റിമാൻഡ്​ ചെയ്​തു. ജ്യാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. രാഷ്​ട്രീയപ്രേരിതമായാണ്​ തന്നെ അറസ്​റ്റ്​ ചെയ്​തതെന്ന്​​ അദ്ദേഹം ജാമ്യാപേക്ഷയിൽ വ്യക്​തമാക്കി​. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചി ലേക്​ഷോർ ആശുപത്രിയിൽ ​എത്തിയാണ്​ മുവാറ്റുപുഴ വിജിലൻസ്​ കോടതി ജഡ്​ജി​ റിമാൻഡ്​ രേഖ​പ്പെടുത്തിയത്​. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതിനാൽ ആശുപത്രിയിൽ തുടരാനും അനുമതി നൽകി.


അതേസമയം ഇബ്രാഹിം കുഞ്ഞിനെ നാല്​ ദിവസം കസ്​റ്റഡിയിൽ വേണമെന്ന്​ വിജിലൻസ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതിനായി വിജിലൻസ്​ കസ്​റ്റഡി അപേക്ഷ കോടതിയിൽ നൽകി. ഇന്ന് രാവിലെയാണ് മുൻമന്ത്രിയും ലീഗ്​ നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലൻസ് സംഘം വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

#360malayalam #360malayalamlive #latestnews

പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അറസ്​റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്​ കോടതി റിമാൻഡ്​ ചെ...    Read More on: http://360malayalam.com/single-post.php?nid=2509
പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അറസ്​റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്​ കോടതി റിമാൻഡ്​ ചെ...    Read More on: http://360malayalam.com/single-post.php?nid=2509
ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടരും; കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ പരിഗണിക്കും പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അറസ്​റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്​ കോടതി റിമാൻഡ്​ ചെയ്​തു. ജ്യാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. രാഷ്​ട്രീയപ്രേരിതമായാണ്​ തന്നെ അറസ്​റ്റ്​ ചെയ്​തതെന്ന്​​ അദ്ദേഹം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്