വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ രാഷ്ട്രീയ പ്രതികാരം വീട്ടുന്നു - രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന രാഷ്ട്രീയ പ്രതികാരം ജനങ്ങൾ മനസിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയാണ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ മേലുളള സമ്മർദ്ദം സഹിക്കാൻ വയ്യാതെയാണ് അവർ അറസ്‌റ്റ്‌ ചെയ്‌തത്. ഈ അറസ്റ്റ് ഇടതുമുന്നണിയുടെ ലക്ഷ്യമായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാരിന്റെ വാക്കും കേട്ട് ഇറങ്ങിയ ഉദ്യോഗസ്ഥർ ഈ നാട്ടിൽ നിയമവും കോടതിയും ഉണ്ടെന്ന കാര്യം ഓർക്കണം. യു ഡി എഫിനെ ദുർബലപ്പെടുത്താനുളള നീക്കം നേരിടും. സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള നീക്കമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുളളതെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് ഈ അറസ്‌റ്റ്. ഇടത് മുന്നണി കൺവീനർ ഇത് നേരത്തെ തന്നെ പറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നത്. സർക്കാരിന് മറ്റ് വിവാദങ്ങളും പ്രശ്‌നങ്ങളും ബാലൻസ് ചെയ്യാൻ വേണ്ടി നടത്തുന്ന നാടകമാണ് ഇത്. അറസ്‌റ്റ് നടക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. നഗ്നമായ അധികാര ദുർവിനിയോഗമാണ് നടന്നത്. അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെങ്കിൽ അപ്പോൾ തന്നെ ചെയ്യണമായിരുന്നു. തോന്നുമ്പോൾ ചെയ്യാൻ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.


#360malayalam #360malayalamlive #latestnews

വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന രാഷ്ട്രീയ പ്രതികാരം ജനങ്ങൾ മനസിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കേസിൽ ...    Read More on: http://360malayalam.com/single-post.php?nid=2495
വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന രാഷ്ട്രീയ പ്രതികാരം ജനങ്ങൾ മനസിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കേസിൽ ...    Read More on: http://360malayalam.com/single-post.php?nid=2495
വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ രാഷ്ട്രീയ പ്രതികാരം വീട്ടുന്നു - രമേശ് ചെന്നിത്തല വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന രാഷ്ട്രീയ പ്രതികാരം ജനങ്ങൾ മനസിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയാണ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ മേലുളള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്