കെട്ടുകഥകളുണ്ടാക്കി മാധ്യമങ്ങൾ സർക്കാരിനെതിരെ കള്ള പ്രചരണം നടത്തുന്നു; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ കണ്ണടയ്‌ക്കുന്നു. നാവ് തുറക്കേണ്ടിടത്ത് അത് ചെയ്യുന്നില്ല. ധാർമികത മറക്കുന്ന മാധ്യമപ്രവർത്തനമാണ് നടക്കുന്നത്. കെട്ടുകഥകളുടെ നിർമ്മാണശാലകളായി മാധ്യമങ്ങൾ മാറി. വാർത്തകളുടെ നേരറിയാൻ ഫാക്‌ട് ചെക്ക് സംവിധാനമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മാധ്യമ പ്രവർത്തനത്തിൽ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നത്. അതിന്റെ ഭാഗമായി അർദ്ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാർമികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പൊലീസ് സ്‌റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലർത്താൻ കുറേ മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നുണ്ട്. സർക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് വാർത്താസമ്മേളനം നടത്തി പറയാറുണ്ട്. സർക്കാരിന് ഒന്നും ഒളിച്ചുവ‌യ്‌ക്കാനില്ല. കൊവിഡ് കാലത്ത് വാർത്താസമ്മേളനം നടത്തിയത് പി ആർ വർക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.


#360malayalam #360malayalamlive #latestnews

മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ കണ്ണടയ്‌ക്കുന്നു. നാവ് തു...    Read More on: http://360malayalam.com/single-post.php?nid=2456
മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ കണ്ണടയ്‌ക്കുന്നു. നാവ് തു...    Read More on: http://360malayalam.com/single-post.php?nid=2456
കെട്ടുകഥകളുണ്ടാക്കി മാധ്യമങ്ങൾ സർക്കാരിനെതിരെ കള്ള പ്രചരണം നടത്തുന്നു; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ കണ്ണടയ്‌ക്കുന്നു. നാവ് തുറക്കേണ്ടിടത്ത് അത് ചെയ്യുന്നില്ല. കെട്ടുകഥകളുടെ നിർമ്മാണശാലകളായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്