കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തുശേഖരം പിടികൂടി

വാളയാർ: തക്കാളിയെന്ന പേരിൽ മിനിലാേറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തുശേഖരം പിടികൂടി. വാളയാറിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.35 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററുകളുമാണ് ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ്) സ്ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടിയത്.


തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ അരൂർ താലൂക്കിൽ തമ്മപേട്ട സ്വദേശി രവി (38), തിരുവണ്ണാമല ജില്ലയിലെ ചെങ്കം താലൂക്കിൽ കോട്ടാവൂർ സ്വദേശി പ്രഭു (30) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു.സേലത്തുനിന്ന് അങ്കമാലിയിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്ഫോടക വസ്തുക്കൾ. ക്വാറികളിൽ ഉപയോഗിക്കുന്നവയാണ് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ എന്നാണ് പൊലീസ് നൽകുന്ന സൂചന. ആർക്കുവേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് വ്യക്തമല്ല. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. സംഘത്തിൽ കൂടുതൽപ്പേർ ഉണ്ടാേ എന്ന് സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

#360malayalam #360malayalamlive #latestnews

തക്കാളിയെന്ന പേരിൽ മിനിലാേറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തുശേഖരം പിടികൂടി. വാളയാറിൽ നിന്നാണ്.......    Read More on: http://360malayalam.com/single-post.php?nid=2435
തക്കാളിയെന്ന പേരിൽ മിനിലാേറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തുശേഖരം പിടികൂടി. വാളയാറിൽ നിന്നാണ്.......    Read More on: http://360malayalam.com/single-post.php?nid=2435
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തുശേഖരം പിടികൂടി തക്കാളിയെന്ന പേരിൽ മിനിലാേറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തുശേഖരം പിടികൂടി. വാളയാറിൽ നിന്നാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്