തോമസ് ഐസക്ക് സ്വപ്നസുരേഷുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഫോൺ രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും - കെ സുരേന്ദ്രൻ

കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക്കും സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ടെലഫോൺ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.


സ്വപ്നയുമായുള്ളത് എന്ത് ബന്ധമാണെന്ന് തോമസ് ഐസക് തന്നെ വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. 'കിഫ്ബിയിലെ പല പദ്ധതികളുടെയും കാര്യത്തിൽ തോമസ് ഐസക് ശിവശങ്കറുമായും സ്വപ്ന സുരേഷുമായും ചർച്ച നടത്തിയിട്ടുണ്ട്. നിഷേധിക്കാൻ ഐസക്കിന് സാധിക്കുമോ?സ്വപ്ന സുരേഷിന്റെ ടെലഫോൺ രേഖകൾ പരിശോധിച്ചാൽ വിശദമായ വിവരങ്ങൾ ലഭിക്കും'- സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങിയ ശേഷം താത്വിക അവലോകനം നടത്തുകയാണ് ഐസക്കെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. 'ഐസക്കിന് ഈ കേസുമായി ബന്ധമുണ്ട്. അതിനാൽ മന്ത്രിയാണ് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകേണ്ടത്'- അദ്ദേഹം പറഞ്ഞു.കേസിൽ ചില സിപിഎം മന്ത്രിമാർക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.


#360malayalam #360malayalamlive #latestnews

ധനമന്ത്രി തോമസ് ഐസക്കും സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ...    Read More on: http://360malayalam.com/single-post.php?nid=2432
ധനമന്ത്രി തോമസ് ഐസക്കും സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ...    Read More on: http://360malayalam.com/single-post.php?nid=2432
തോമസ് ഐസക്ക് സ്വപ്നസുരേഷുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഫോൺ രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും - കെ സുരേന്ദ്രൻ ധനമന്ത്രി തോമസ് ഐസക്കും സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ടെലഫോൺ രേഖകൾ പരിശോധിച്ചാൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്