പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം ജില്ലയിൽ ദീപാവലി, ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി  പടക്കം പൊട്ടിക്കുന്നതിന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിയന്ത്രണം ഏർപ്പെടുത്തി . ദീപാവലിക്കു രാത്രി എട്ടിനും പത്തിനും ഇടയിൽ മാത്രം പടക്കം പൊട്ടിക്കാം . ക്രിസ്മസ്, ന്യൂഇയർ ദിനങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുള്ള 35 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹരിത പടക്കങ്ങൾ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ജില്ലയിൽ വിൽക്കാൻ പാടുള്ളൂവെന്നും  കളക്ടർ നിർദേശിച്ചു. 

സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന ആഭ്യന്തര വകുപ്പിന്റെ നിർദേശാനുസരണമാണു ജില്ലയിലും നിയന്ത്രണം കർശനമായി നടപ്പാക്കുന്നതെന്നു കളക്ടർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം ജില്ലയിൽ ദീപാവലി, ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖ...    Read More on: http://360malayalam.com/single-post.php?nid=2379
തിരുവനന്തപുരം ജില്ലയിൽ ദീപാവലി, ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖ...    Read More on: http://360malayalam.com/single-post.php?nid=2379
പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം തിരുവനന്തപുരം ജില്ലയിൽ ദീപാവലി, ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിയന്ത്രണം ഏർപ്പെടുത്തി . ദീപാവലിക്കു രാത്രി എട്ടിനും പത്തിനും ഇടയിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്