എം സി കമറുദ്ദീന് തിരിച്ചടി; എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയും ജാമ്യാപേക്ഷയും തള്ളി

കൊച്ചി: എം. സി. ​ഖ​മ​റു​ദ്ദീ​ൻ​ ​എം.​എ​ൽ.​എയ്ക്ക് ഇരട്ടപ്രഹരം. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജി ഹൈക്കോടതിയും ജുവലറി തട്ടിപ്പുകേസിലെ ജാമ്യാപേക്ഷ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയും തളളുകയായിരുന്നു. സ്വാധീനമുളള വ്യക്തിയാതിനാൽ കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. പുതുതായി പതിനൊന്ന് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഖമറുദ്ദീൻ അറസ്റ്റിലായ കേസുകളുടെ എണ്ണം 25 ആയി. ഇതിനിടെ കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

എഫ് ഐ ആർ റദ്ദാക്കണമെന്ന ഖ​മ​റു​ദ്ദീ​ന്റെ ഹർജിയെ ഹൈക്കാേടതിൽ സർക്കാർ എതിർത്തിരുന്നു. രാ​ഷ്ട്രീ​യ​ ​സ്വാ​ധീ​നം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്താ​ണ് ​ഖമറുദ്ദീൻ നി​ക്ഷേ​പ​ക​രെ​ ​ആ​ക​ർ​ഷി​ച്ച​തെ​ന്നാണ് ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യെ ​അ​റി​യി​ച്ചത്. ഫാ​ഷ​ൻ​ ​ഗോ​ൾ​ഡ് ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​ ​കേ​സ് ​പോ​പ്പു​ല​ർ​ ​ഫി​നാ​ൻ​സ് ​ത​ട്ടി​പ്പു​ ​കേ​സി​നു​ ​സ​മാ​ന​മാ​ണെ​ന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഷെ​യ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​തെ​ ​നി​ക്ഷേ​പ​ക​രെ​ ​ഹ​ർ​ജി​ക്കാ​ര​ൻ​ ​ക​ബ​ളി​പ്പി​ച്ചു.​ ​എ​ട്ടു​ ​കോ​ടി​ ​ചെ​ല​വി​ട്ട് ​ബം​ഗ​ളൂ​രു​വി​ൽ​ ​ഭൂ​മി​ ​വാ​ങ്ങി.​ ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 85​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ചെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​രി​ച്ചു.


#360malayalam #360malayalamlive #latestnews

എം. സി. ​ഖ​മ​റു​ദ്ദീ​ൻ​ ​എം.​എ​ൽ.​എയ്ക്ക് ഇരട്ടപ്രഹരം. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജി ഹൈക്കോടതിയു...    Read More on: http://360malayalam.com/single-post.php?nid=2369
എം. സി. ​ഖ​മ​റു​ദ്ദീ​ൻ​ ​എം.​എ​ൽ.​എയ്ക്ക് ഇരട്ടപ്രഹരം. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജി ഹൈക്കോടതിയു...    Read More on: http://360malayalam.com/single-post.php?nid=2369
എം സി കമറുദ്ദീന് തിരിച്ചടി; എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയും ജാമ്യാപേക്ഷയും തള്ളി എം. സി. ​ഖ​മ​റു​ദ്ദീ​ൻ​ ​എം.​എ​ൽ.​എയ്ക്ക് ഇരട്ടപ്രഹരം. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജി ഹൈക്കോടതിയും ജുവലറി തട്ടിപ്പുകേസിലെ ജാമ്യാപേക്ഷ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയും തളളുകയായിരുന്നു. സ്വാധീനമുളള വ്യക്തിയാതിനാൽ കേസിന്റെ പ്രാഥമിക.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്