ശോഭ സുരേന്ദ്രൻ പാർട്ടി വിടില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശോഭ സുരേന്ദ്രൻ ബി ജെ പിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പിയിൽ ശോഭാ സുരേന്ദ്രൻ തുടങ്ങിവച്ച ചേരിപോര് രൂക്ഷമാകുന്ന ഘട്ടത്തിലാണ് അനുനയ നീക്കവുമായി സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയിൽ വിഭാഗിയത ഉണ്ടെന്ന് പറയുന്നത് മാദ്ധ്യമ സൃഷ്‌ടിയാണ്. ശോഭ സുരേന്ദ്രൻ പാർട്ടി വിടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

യു ഡി എഫ് വെറുതെ ആ കട്ടിൽ കണ്ട് പനിക്കേണ്ട. യു ഡി എഫിന്റെ വിശ്വാസ്യത പൂർണമായും തകർന്നു. അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് യു ഡി എഫിന്റേത്. ശോഭ സുരേന്ദ്രൻ ബി ജെ പിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവാണ്. ശോഭ അങ്ങോട്ട് പോകുന്നു ഇങ്ങോട്ട് പോകുന്നു എന്നൊക്കെയുളളത് മാദ്ധ്യമ സൃഷ്‌ടിയാണ്. അവർ എങ്ങോട്ടും പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഞങ്ങളൊരു കുടുംബമാണ്. അതിൽ ആളുകൾക്ക് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവും. എന്നാൽ മാദ്ധ്യമങ്ങൾ പറയുന്നതുപോലെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയുളള കലഹങ്ങൾ ഇവിടെയില്ല. ശോഭ സുരേന്ദ്രൻ ബി ജെ പിയിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണെന്ന് ആവർത്തിക്കുന്നു. നിരാശരാവുക മാദ്ധ്യമങ്ങളും എതിരാളികളുമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

#360malayalam #360malayalamlive #latestnews

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശോഭ സുരേന്ദ്രൻ ബി ജെ പിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ ...    Read More on: http://360malayalam.com/single-post.php?nid=2368
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശോഭ സുരേന്ദ്രൻ ബി ജെ പിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ ...    Read More on: http://360malayalam.com/single-post.php?nid=2368
ശോഭ സുരേന്ദ്രൻ പാർട്ടി വിടില്ലെന്ന് കെ സുരേന്ദ്രൻ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശോഭ സുരേന്ദ്രൻ ബി ജെ പിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പിയിൽ ശോഭാ സുരേന്ദ്രൻ തുടങ്ങിവച്ച ചേരിപോര് രൂക്ഷമാകുന്ന ഘട്ടത്തിലാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്