കണക്കുകൾ ഒന്നൊന്നായി ഇ ഡിക്ക് മുമ്പിൽ നിരത്തി കെ എം ഷാജി

കോഴിക്കോട്: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടുളള കെ എം ഷാജി എം എൽ എയുടെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത് പതിനാറ് മണിക്കൂർ. കുറച്ച് രേഖകൾ കൂടി ഹാജരാക്കാനുണ്ടെന്നും അതിനായി പത്ത് ദിവസം അനുവദിച്ചതായും ചോദ്യം ചെയ്യലിന് ശേഷം കെ എം ഷാജി മാദ്ധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങളെ നേരിട്ടത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും അദ്ദേഹം പ്രതികരിച്ചു. എം.എൽ.എയെ തുടർച്ചയായ രണ്ടാം ദിവസമാണ് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്. കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇ ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്നാണ് ഇ ഡിയുടെ ആദ്യ അന്വേഷണം.


വീട്ടിൽ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടിൽ നിന്ന് 50 ലക്ഷവും വീട് വയ്‌ക്കാൻ ലഭിച്ചുവെന്നാണ് ഷാജിയുടെ മൊഴി. 20 ലക്ഷം രൂപ സുഹൃത്ത് നൽകി. രണ്ട് കാർ വിറ്റപ്പോൾ ലഭിച്ച 10 ലക്ഷവും വീട് നിർമ്മാണത്തിന് ഉപയോഗിച്ചെന്ന് കെ എം ഷാജി ഇ ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു. അഞ്ച് ജുവലറികളിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിൻവലിച്ചപ്പോൾ കിട്ടിയ തുകയും ലോൺ എടുത്ത തുകയും വീട് പൂർത്തിയാക്കാൻ എടുത്തുവെന്നും ഷാജി മൊഴി നൽകിയിട്ടുണ്ട്. അഴീക്കോട് സ്‌കൂളിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങിയിട്ടില്ലന്നാണ് ഷാജി ഇ ഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. എം എൽ എയുടെ വിദേശയാത്രകളെക്കുറിച്ചും ചോദിച്ചറിഞ്ഞതായാണ് വിവരം.

#360malayalam #360malayalamlive #latestnews

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടുളള കെ എം ഷാജി എം എൽ എയുടെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത് പതിനാറ് മണിക്കൂർ. കുറച്...    Read More on: http://360malayalam.com/single-post.php?nid=2364
പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടുളള കെ എം ഷാജി എം എൽ എയുടെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത് പതിനാറ് മണിക്കൂർ. കുറച്...    Read More on: http://360malayalam.com/single-post.php?nid=2364
കണക്കുകൾ ഒന്നൊന്നായി ഇ ഡിക്ക് മുമ്പിൽ നിരത്തി കെ എം ഷാജി പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടുളള കെ എം ഷാജി എം എൽ എയുടെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത് പതിനാറ് മണിക്കൂർ. കുറച്ച് രേഖകൾ കൂടി ഹാജരാക്കാനുണ്ടെന്നും അതിനായി പത്ത് ദിവസം അനുവദിച്ചതായും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്