തടവുകർക്കും തിരിച്ചറിയൽ കാർഡോ ?

പാലക്കാട് : തടവുകാർക്ക്​ ​തിരിച്ചറിയൽ കാർഡുമായി ജയിൽ വകുപ്പ്​.  ചില അടിയന്തര സാഹചര്യങ്ങളിൽ തടവുകാർക്ക് എതിരെ ആളുമാറി നടപടി സ്വീകരിക്കാൻ ഉണ്ട് അതൊഴിവാക്കാനാണ് ജയിൽ ഡി.ജി.പി ഋഷിരാജ്​ സിങ്​ ഈ ഉത്തരവിട്ടത്. തിരിച്ചറിയൽ കാർഡുകൾ അതത്​ ജയിൽ സൂപ്രണ്ടുമാർ ഡൗൺലോഡ്​ ചെയ്​ത ശേഷം ലാമിനേറ്റ്​ ചെയ്​ത്​ തടവുകാർക്ക്​ വിതരണം ​ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. പാലക്കാട്​ ജില്ല ജയിലിൽ ബുധനാഴ്​ച 145 തടവുകാരിൽ 35 പേർക്ക്​ ഇതിനകം കാർഡ്​​ വിതരണം പൂർത്തിയായി. വരുംദിവസങ്ങളിൽ മറ്റ്​ തടവുകാർക്കും കാർഡുകൾ ലഭ്യമാക്കുമെന്നും ജയിൽ സൂപ്രണ്ട്​ കെ. അനിൽകുമാർ പറഞ്ഞു.


കോവിഡ്​ കാലത്ത്​ ജയിലിൽ മാസ്​ക്കടക്കം സംവിധാനങ്ങൾ കർശനമാക്കിയതോടെ തടവുകാരുടെ നിരീക്ഷണം വെല്ലുവിളിയായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ്​ 2014ലെ ജയിൽ ചട്ടത്തിൽ തിരിച്ചറിയൽ കാർഡ്​ സംബന്ധിച്ചുള്ള നിർദേശം ജയിൽ വകുപ്പ്​ കർശനമാക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ ഇ-പ്രിസൺസ്​ സോഫ്​റ്റ്​വെയറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​

#360malayalam #360malayalamlive #latestnews

തടവുകാർക്ക്​ ​തിരിച്ചറിയൽ കാർഡുമായി ജയിൽ വകുപ്പ്​. ചില അടിയന്തര സാഹചര്യങ്ങളിൽ തടവുകാർക്ക് എതിരെ ആളുമാറി......    Read More on: http://360malayalam.com/single-post.php?nid=2362
തടവുകാർക്ക്​ ​തിരിച്ചറിയൽ കാർഡുമായി ജയിൽ വകുപ്പ്​. ചില അടിയന്തര സാഹചര്യങ്ങളിൽ തടവുകാർക്ക് എതിരെ ആളുമാറി......    Read More on: http://360malayalam.com/single-post.php?nid=2362
തടവുകർക്കും തിരിച്ചറിയൽ കാർഡോ ? തടവുകാർക്ക്​ ​തിരിച്ചറിയൽ കാർഡുമായി ജയിൽ വകുപ്പ്​. ചില അടിയന്തര സാഹചര്യങ്ങളിൽ തടവുകാർക്ക് എതിരെ ആളുമാറി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്