പെരുമ്പടപ്പ് പഞ്ചായത്തിൽ വെൽഫെയർപാർട്ടിയുമായി ഒന്നിച്ച് യു.ഡി.എഫ്.

എരമംഗലം: ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസും വർഗീയതയുടെ ഇരുവശങ്ങളാണെന്നും വെൽഫെയർ പാർട്ടിയുമായി യാതൊരു തിരഞ്ഞെടുപ്പ് നീക്കുപോക്കുമില്ലെന്നും കെ.പി.സി.സി. അധ്യക്ഷൻ ആവർത്തിക്കുമ്പോഴും ഇതൊന്നും അറിഞ്ഞമട്ടിലല്ല പെരുമ്പടപ്പിലെ കോൺഗ്രസും യു.ഡി.എഫ്. നേതൃത്വവും. പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുമായി കൈകോർത്താണ് ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പിനെ നേരിടുന്നത്. 


ഇതിനെതിരേ കോൺഗ്രസിലെയും മുസ്‌ലിംലീഗിലെയും വലിയൊരുവിഭാഗത്തിന് എതിർപ്പുണ്ടെങ്കിലും അതെല്ലാം മറികടന്നാണ് ധാരണയായത്. പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ 18 വാർഡുകളിൽ 11 വാർഡുകളിൽ കോൺഗ്രസും അഞ്ച് വാർഡുകളിൽ മുസ്‌ലിംലീഗ് പാർട്ടി ചിഹ്നത്തിലും മത്സരിക്കും.

നാലാംവാർഡിൽ ലീഗ് സ്വതന്ത്രസ്ഥാനാർഥിയെയും മത്സരിപ്പിക്കും. ഏറെക്കാലമായി കോൺഗ്രസ് മത്സരിക്കുന്ന പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാർഡിൽ യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡൻറ്് എ.കെ. കാസിം ആണ്. 




റിപ്പോർട്ടർ: ഫാറൂഖ് വെളിയങ്കോട് 

#360malayalam #360malayalamlive #latestnews

ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസും വർഗീയതയുടെ ഇരുവശങ്ങളാണെന്നും വെൽഫെയർ പാർട്ടിയുമായി യാതൊരു തിരഞ്ഞെടുപ്പ് നീക്കുപോക്കുമില്ലെന...    Read More on: http://360malayalam.com/single-post.php?nid=2343
ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസും വർഗീയതയുടെ ഇരുവശങ്ങളാണെന്നും വെൽഫെയർ പാർട്ടിയുമായി യാതൊരു തിരഞ്ഞെടുപ്പ് നീക്കുപോക്കുമില്ലെന...    Read More on: http://360malayalam.com/single-post.php?nid=2343
പെരുമ്പടപ്പ് പഞ്ചായത്തിൽ വെൽഫെയർപാർട്ടിയുമായി ഒന്നിച്ച് യു.ഡി.എഫ്. ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസും വർഗീയതയുടെ ഇരുവശങ്ങളാണെന്നും വെൽഫെയർ പാർട്ടിയുമായി യാതൊരു തിരഞ്ഞെടുപ്പ് നീക്കുപോക്കുമില്ലെന്നും കെ.പി.സി.സി. അധ്യക്ഷൻ ആവർത്തിക്കുമ്പോഴും ഇതൊന്നും അറിഞ്ഞമട്ടിലല്ല.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്