വയനാട്ടിൽ മാവോയിസ്റ്റ് മായുള്ള ഏറ്റുമുട്ടൽ വ്യാജമെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവുമായി മജിസ്റ്റീരിയൽ

വയനാട് പടിഞ്ഞാറത്തറ ബാണാസുര മലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിറങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് തണ്ടർബോൾട്ട് വേൽ മുരുകനെ കൊന്നു കളഞ്ഞതെന്ന് കുറ്റപ്പെടുത്തിയ കുടുംബം മദ്രാസ് മധുരൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വയനാട് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ളയാണ് അന്വേഷിക്കുക. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.


ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുഗന്റെ സമീപത്ത് നിന്ന് ലഭിച്ച തോക്കും വെടിവെക്കാൻ തണ്ടർബോൾട്ട് ഉപയോഗിച്ച തോക്കുകളും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിൽ ഹർജി നൽകിയിരുന്നു. വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.


#360malayalam #360malayalamlive #latestnews

വയനാട് പടിഞ്ഞാറത്തറ ബാണാസുര മലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിറങ്ങി. അഡീഷണൽ ചീഫ് ...    Read More on: http://360malayalam.com/single-post.php?nid=2330
വയനാട് പടിഞ്ഞാറത്തറ ബാണാസുര മലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിറങ്ങി. അഡീഷണൽ ചീഫ് ...    Read More on: http://360malayalam.com/single-post.php?nid=2330
വയനാട്ടിൽ മാവോയിസ്റ്റ് മായുള്ള ഏറ്റുമുട്ടൽ വ്യാജമെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവുമായി മജിസ്റ്റീരിയൽ വയനാട് പടിഞ്ഞാറത്തറ ബാണാസുര മലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിറങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്