പ്ല​സ് ​ടു​ ​ ​കോ​ഴ​ കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ചോദ്യം ചെയ്തു

കൊച്ചി:​ ​അ​ഴീ​ക്കോ​ട് ​സ്‌​കൂ​ളി​ൽ​ ​പ്ല​സ് ​ടു​ ​കോ​ഴ്സ് ​അ​നു​വ​ദി​ക്കാ​ൻ​ ​കോ​ഴ​ ​വാ​ങ്ങി​യെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേസിൽ ​ ​കെ.​എം.​ഷാ​ജി​ ​എം.​എ​ൽ.​എയെ​ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ചോദ്യം ചെയ്യുന്നു. ഇന്നുരാവിലെ ഒമ്പതരയോടെയാണ് ചോദ്യംചെയ്യലിനായി അദ്ദേഹം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഓഫീസിൽ ഹാജരായത്. ഇന്നലെ ഷാജിയുടെ ​ ഭാ​ര്യ​ ​കെ.​എം.​ആ​ഷ​യി​ൽ​ ​നി​ന്ന് ​ഇഡി മൊ​ഴി​യെ​ടു​ത്തിരുന്നു.


വേ​ങ്ങേ​രി​യി​ൽ​ ​ആ​ഷ​യു​ടെ​ ​പേ​രി​ൽ​ ​മൂ​ന്നു​ ​നി​ല​ ​വീ​ട് ​നി​ർ​മ്മി​ച്ച​തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​ഉ​റ​വി​ട​വും​ ​ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ർ​ഷ​ത്തെ​ ​ബാ​ങ്ക് ​ഇ​ട​പാ​ടു​ക​ളു​മാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ചോ​ദി​ച്ച​റി​ഞ്ഞ​ത്.​ 25​ ​ല​ക്ഷം​ ​രൂ​പ​ ​കോ​ഴ​യാ​യി​ ​വാ​ങ്ങി​യെ​ന്നു​ ​പ​റ​യു​ന്ന​ ​സ​മ​യ​ത്താ​ണ് ​ഇ​വി​ടെ​ ​വീ​ട് ​പ​ണി​ത​ത്.​ ​പി​ ​എ​സ്.​സി​ ​മു​ൻ​ ​അം​ഗ​വും​ ​ലീ​ഗ് ​നേ​താ​വു​മാ​യ​ ​ടി.​ടി​ ​ഇ​സ്മാ​യി​ലി​ന്റെ​ ​മൊ​ഴി​യും​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​കെ.​എം.​ഷാ​ജി​യ്ക്കൊ​പ്പം​ ​വേ​ങ്ങേ​രി​യി​ൽ​ ​ഭൂ​മി​ ​വാ​ങ്ങി​യ​തി​ന്റെ​ ​വി​വ​ര​ങ്ങ​ളാ​ണ് ​ആ​രാ​ഞ്ഞ​ത്.​ ​



സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​മു​ഴു​വ​ൻ​ ​രേ​ഖ​ക​ളും​ ​കൈ​മാ​റി​യ​താ​യി​ ​ഇ​സ്മാ​യി​ൽ​ ​​പ​റ​ഞ്ഞു.​ ​മൂ​ന്നു​ ​പേ​ർ​ ​ചേ​ർ​ന്നാ​ണ് ​ഭൂ​മി​ ​വാ​ങ്ങി​യ​തെ​ങ്കി​ലും​ ​ഷാ​ജി​യാ​ണ് ​ഇ​വി​ടെ​ ​വീ​ട് ​നി​ർ​മി​ച്ച​ത്. അ​തി​നി​ടെ,​ ​കെ.​എം.​ഷാ​ജി​യു​ടെ​ ​സ​ഹോ​ദ​ര​ന്മാ​ർ​ക്കെ​തി​രെ​യും​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​ന് ​പ​രാ​തി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​പ​ണ​മി​ട​പാ​ടു​ക​ളി​ൽ​ ​ഇ​വ​ർ​ക്കു​ള്ള​ ​പ​ങ്ക് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​ഐ.​എ​ൻ.​എ​ൽ​ ​നേ​താ​വ് ​എ​ൻ.​കെ.​ ​അ​ബ്ദു​ൾ​ ​അ​സീ​സാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്. അതേസമയം, ​വ​ര​വി​ൽ​ ​ക​വി​ഞ്ഞ​ ​സ്വ​ത്ത് ​സ​മ്പാ​ദി​ച്ചു​വെ​ന്ന​ ​പ​രാ​തി​യി​ൽ​ ​കെ.​എം.​ഷാ​ജി​ ​എം.​എ​ൽ.​എ​ക്കെ​തി​രെ​ ​കോ​ഴി​ക്കോ​ട് ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ജ​ഡ്‌​ജി​ ​കെ.​വി​ജ​യ​കു​മാ​ർ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വാ​യി.ഔ​ദ്യോ​ഗി​ക​പ​ദ​വി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്ത് ​വി​ദേ​ശ​ത്ത് ​നി​ന്നും​ ​അ​ല്ലാ​തെ​യും​ ​എം.​എ​ൽ.​എ​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​പ​ണം​ ​സ​മ്പാ​ദി​ച്ച​താ​യി​ ​അ​ഡ്വ.​എം.​ആ​ർ.​ഹ​രീ​ഷ് ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ക്കു​ന്നു.​ ​വി​ജി​ല​ൻ​സ് ​എ​സ്.​പി​ ​യാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ക.

#360malayalam #360malayalamlive #latestnews

അ​ഴീ​ക്കോ​ട് ​സ്‌​കൂ​ളി​ൽ​ ​പ്ല​സ് ​ടു​ ​കോ​ഴ്സ് ​അ​നു​വ​ദി​ക്കാ​ൻ​ ​കോ​ഴ​ ​വാ​ങ്ങി​യെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പ...    Read More on: http://360malayalam.com/single-post.php?nid=2326
അ​ഴീ​ക്കോ​ട് ​സ്‌​കൂ​ളി​ൽ​ ​പ്ല​സ് ​ടു​ ​കോ​ഴ്സ് ​അ​നു​വ​ദി​ക്കാ​ൻ​ ​കോ​ഴ​ ​വാ​ങ്ങി​യെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പ...    Read More on: http://360malayalam.com/single-post.php?nid=2326
പ്ല​സ് ​ടു​ ​ ​കോ​ഴ​ കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ചോദ്യം ചെയ്തു അ​ഴീ​ക്കോ​ട് ​സ്‌​കൂ​ളി​ൽ​ ​പ്ല​സ് ​ടു​ ​കോ​ഴ്സ് ​അ​നു​വ​ദി​ക്കാ​ൻ​ ​കോ​ഴ​ ​വാ​ങ്ങി​യെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേസിൽ ​ ​കെ.​എം.​ഷാ​ജി​ ​എം.​എ​ൽ.​എയെ​ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ചോദ്യം ചെയ്യുന്നു. ഇന്നുരാവിലെ ഒമ്പതരയോടെയാണ് ചോദ്യംചെയ്യലിനായി അദ്ദേഹം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്