സെക്രട്ടേറിയേറ്റ് തീ പിടിത്തം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോർട്ട്.ഫോറൻസിക് റിപ്പോർട്ടിനെ തള്ളുന്നതാണ് പൊലീസിന്റെ റിപ്പോർട്ട്. ഫയലിലേക്ക് തീപടർന്നത് ഫാനിൽ നിന്നുതന്നെയാണെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ ഗ്രാഫിക്‌സ് വീഡിയോയും പൊലീസ് തയ്യാറാക്കി.

 ഫോറൻസിക് സംഘത്തിന് തീപിടിത്തത്തിന് പ്രത്യേക കാരണം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഫാൻ ഉരുകിയെങ്കിലും തീപിടിത്തത്തിന് കാരണമായോ എന്ന് വ്യക്തമല്ലെന്നാണ് അന്തിമ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഫാനിൽ നിന്ന് തന്നെയാണ് തീ പടർന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്യ കുപ്പിയിൽ നിന്ന് തീ പടർന്നിട്ടില്ലെന്നും മദ്യ കുപ്പി കണ്ടെത്തിയത് വേറെ ക്യാബിനിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് വിശദീകരിക്കുന്നതാണ് ഗ്രാഫിക്‌സ് വീഡിയോ.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 25 ന് സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു സർക്കാർ വാദം.

#360malayalam #360malayalamlive #latestnews

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോർട്ട്.ഫോറൻസിക് റിപ്പോ...    Read More on: http://360malayalam.com/single-post.php?nid=2313
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോർട്ട്.ഫോറൻസിക് റിപ്പോ...    Read More on: http://360malayalam.com/single-post.php?nid=2313
സെക്രട്ടേറിയേറ്റ് തീ പിടിത്തം; അസ്വാഭാവികതയില്ലെന്ന് പൊലീസ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോർട്ട്.ഫോറൻസിക് റിപ്പോർട്ടിനെ തള്ളുന്നതാണ് പൊലീസിന്റെ റിപ്പോർട്ട്. ഫയലിലേക്ക് തീപടർന്നത് ഫാനിൽ നിന്നുതന്നെയാണെന്നാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്