അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ കെഎം ഷാജിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കെ.എം ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി കെ.വി ജയകുമാറാണ് വിജിലൻസ് എസ്.പിയോട് പ്രാഥമികാന്വേഷണത്തിന് നിർദ്ദേശിച്ചത്. അഡ്വ.എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് നടപടി. അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴി ഇന്ന് എൻഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തും. ഷാജിയുടെ ഭാര്യ ആശ കോഴിക്കോടുള‌ള ഇ.ഡി ഓഫീസിൽ ഹാജരായി. കണ്ണൂർ അഴിക്കോട് സ്‌കൂളിൽ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നുള‌ള കേസിന്റെ ഭാഗമായാണ് വരവിൽ കവിഞ്ഞ സ്വത്തുണ്ടോ എന്ന് ഇ.ഡിയുടെ പരിശോധന. ഇതിന്റെ ഭാഗമായാണ് ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നത്.

എൻഫോഴ്‌സ്‌മെന്റിന് ഷാജി നൽകിയ സ്വത്ത് വിവരത്തിന്റെ ഭാഗമായി കണ്ണൂരെയും കോഴിക്കോട്ടെയും അദ്ദേഹത്തിന്റെ വീടുകൾ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇതിൽ കോഴിക്കോട് വീട് അളന്ന കോർപറേഷൻ അനധികൃത നിർമ്മാണമുണ്ടെന്ന് കണ്ടെത്തി. 2012ൽ ഭാര്യയുടെ പേരിൽ വാങ്ങിയ കണ്ണൂരെ വീടിന് ഏഴ് ലക്ഷവും സ്ഥലത്തിന് പത്ത് ലക്ഷവുമുണ്ടെന്ന് കണക്കാക്കിയിരുന്നു.


#360malayalam #360malayalamlive #latestnews

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കെ.എം ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. കോഴിക്ക...    Read More on: http://360malayalam.com/single-post.php?nid=2306
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കെ.എം ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. കോഴിക്ക...    Read More on: http://360malayalam.com/single-post.php?nid=2306
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ കെഎം ഷാജിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കെ.എം ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്