കോട്ടക്കൽ യുഡിഎഫ്, ലീഗ് മുന്നണികൾ തമ്മിൽ സീറ്റിനു വേണ്ടിയുള്ള അമർഷം പുകയുന്നു

കോ​ട്ട​ക്ക​ൽ: യു.​ഡി.​എ​ഫ് തീ​രു​മാ​ന​ത്തി​ന് മുമ്പ് മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​ക്ക​ലി​ലെ കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. പ​തി​ന​ഞ്ചോ​ളം വാ​ർ​ഡു​ക​ളി​ൽ ലീ​ഗ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. നി​ല​വി​ൽ ഏ​ഴാം വാ​ർ​ഡാ​യ നാ​യാ​ടി​പ്പാ​റ സീ​റ്റി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് സീ​റ്റ് ല​ഭി​ച്ചി​ട്ടു​ള്ളൂ. നേ​തൃ​ത്വം അ​റി​യാ​തെ​യാ​ണ് പ​ല വാ​ർ​ഡു​ക​ളി​ലും പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ആ​വ​ശ്യ​പ്പെ​ട്ട സീ​റ്റു​ക​ളി​ൽ തി​ങ്ക​ളാ​ഴ്​​ച പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 32 ഡി​വി​ഷ​നു​ക​ളു​ള്ള കോ​ട്ട​ക്ക​ലി​ൽ ഏ​ഴു സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത്.

കാ​ല​കാ​ല​ങ്ങ​ളാ​യി ലീ​ഗ് വീ​തം വെ​ച്ച് ന​ൽ​കു​ന്ന സീ​റ്റു​ക​ളി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ര​ണ്ടു ത​വ​ണ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. സി.​പി.​എ​മ്മി​െൻറ സി​റ്റി​ങ്​ സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് ബ​ലി​യാ​ടാ​കാ​റ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഇ​തു പ​റ്റി​െ​ല്ല​ന്ന നി​ല​പാ​ടി​ലാ​ണ് നേ​തൃ​ത്വം. കോ​ട്ട​കു​ളം, വി​ല്ലൂ​ർ അ​ട​ക്കം വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ വി​ല്ലൂ​രി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​ട്ടു​ണ്ട്.

പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഇ​തേ നി​ല​പാ​ടാ​ണ് ലീ​ഗ് സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന്​ നേ​തൃ​ത്വം പ​റ​യു​ന്ന​ത്. മു​ന്ന​ണി യോ​ഗം ചേ​രാ​തെ​യാ​ണ്​ ഇ​ത്ത​രം പ്ര​ഖ്യാ​പ​നം ന​ട​ന്ന​തെ​ന്നാ​ണ്​ ആ​രോ​പ​ണം. തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കു​ന്ന യു.​ഡി.​എ​ഫ് യോ​ഗ​ത്തി​ൽ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

#360malayalam #360malayalamlive #latestnews

യു.​ഡി.​എ​ഫ് തീ​രു​മാ​ന​ത്തി​ന് മുമ്പ് മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​ക...    Read More on: http://360malayalam.com/single-post.php?nid=2304
യു.​ഡി.​എ​ഫ് തീ​രു​മാ​ന​ത്തി​ന് മുമ്പ് മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​ക...    Read More on: http://360malayalam.com/single-post.php?nid=2304
കോട്ടക്കൽ യുഡിഎഫ്, ലീഗ് മുന്നണികൾ തമ്മിൽ സീറ്റിനു വേണ്ടിയുള്ള അമർഷം പുകയുന്നു യു.​ഡി.​എ​ഫ് തീ​രു​മാ​ന​ത്തി​ന് മുമ്പ് മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​ക്ക​ലി​ലെ കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. പ​തി​ന​ഞ്ചോ​ളം വാ​ർ​ഡു​ക​ളി​ൽ ലീ​ഗ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. കാ​ല​കാ​ല​ങ്ങ​ളാ​യി ലീ​ഗ് വീ​തം വെ​ച്ച് ന​ൽ​കു​ന്ന സീ​റ്റു​ക​ളി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്