ശബരിമല തീർത്ഥാടനം; മല കയറുമ്പോഴും ദർശനത്തിന് നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണം, മാർഗനിർദേശം പുറത്ത്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കുളള കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തീർത്ഥാടകർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. നിലയ്ക്കൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് എടുത്തതായിരിക്കണം ഈ സർട്ടിഫിക്കറ്റെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും എല്ലാ മുൻകരുതലും സ്വീകരിക്കണമെന്നാണ് നിർദേശം.


ശബരിമലയിൽ എത്തിയാൽ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകൾ വൃത്തിയാക്കണം. മല കയറുമ്പോഴും ദർശനത്തിന് നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കുകയും മാസ്‌ക് ഉറപ്പായും ധരിക്കുകയും വേണം. കൊവിഡ് ഭേദമായവർ ആണെങ്കിൽ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ഏതെങ്കിലും തരത്തിലുളള ലക്ഷണങ്ങൾ ഉളളവർ തീർത്ഥാടനത്തിൽ നിന്ന് മാറി നിൽക്കണം. നിലയ്‌ക്കലിലും പമ്പയിലും ആളുകൾ കൂടുന്നത് ഒഴിവാക്കണം. തീർത്ഥാടകർക്ക് ഒപ്പം വരുന്ന ഡ്രൈവർമാർക്കും സഹായികൾക്കും ഈ മാർഗ നിർദേശം ബാധകമാണെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.


#360malayalam #360malayalamlive #latestnews

ശബരിമല തീർത്ഥാടകർക്കുളള കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തീർത്ഥാടകർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ.......    Read More on: http://360malayalam.com/single-post.php?nid=2294
ശബരിമല തീർത്ഥാടകർക്കുളള കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തീർത്ഥാടകർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ.......    Read More on: http://360malayalam.com/single-post.php?nid=2294
ശബരിമല തീർത്ഥാടനം; മല കയറുമ്പോഴും ദർശനത്തിന് നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണം, മാർഗനിർദേശം പുറത്ത് ശബരിമല തീർത്ഥാടകർക്കുളള കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തീർത്ഥാടകർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്