പീഡനത്തിനിരയായ ആറ് വയസ്സുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു; ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവരും

ബാലുശ്ശേരി:  ഉണ്ണികുളം വള്ളിയോത്ത് പീഡനത്തിനിരയായ ആറ് വയസ്സുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, ബി. ബബിത എന്നിവരാണ് രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ചത്. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ഉത്തരവാദപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.


കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും നീണ്ട ചികിത്സ വേണ്ടിവരുമെന്നും നസീര്‍ ചാലിയം വ്യക്തമാക്കി. നിലവില്‍ മെഡിക്കല്‍ കോളേജില്‍ അഞ്ച് ദിവസത്തെ ചികിത്സ വേണമെന്നാണ് സൂപ്രണ്ട് അംഗങ്ങളെ അറിയിച്ചത്. പക്ഷ സാധാരണ നിലയിലെത്താന്‍ സമയമടുക്കും. ആദ്യ പരിഗണനയെന്നോണം അടിയന്തര സാമ്പത്തിക സഹായം അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ തുടര്‍ ചികിത്സാ ചെലവടക്കം സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടുണ്ട്.


സംഭവ സ്ഥലം മറ്റ് സര്‍ക്കാര്‍ വകുപ്പുകളെ  കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് തിങ്കളാഴ്ച സന്ദര്‍ശിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അനുവദിക്കേണ്ട നിയപ്രകാരമായ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ലെന്നും അത് തൊഴില്‍ നിയമലംഘനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അടച്ചുറപ്പുള്ള വീട്ടില്‍ പോലുമായിരുന്നില്ല കുടുംബം കഴിഞ്ഞത്. വാതിലോ ജനലോ ഇല്ലാത്തതാണ് പീഡനം നടന്ന വീട്. ഇതില്‍ തൊഴിലുടമയ്‌ക്കെതിരേയും നടപടിക്ക് സാധ്യതയുണ്ട്. പോലീസ്, റവന്യൂ, എക്‌സൈസ്, ബാലാവകാശ കമ്മീഷന്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും തിങ്കളാഴ്ച 11 മണിക്ക് സംഭവ സ്ഥലം  സന്ദര്‍ശിക്കും.


കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ഇന്നലെ രാത്രി ബാലുശ്ശേരി പോലീസ്  അറസ്റ്റ്  ചെയ്തിരുന്നു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) നെയാണ് വെള്ളിയാഴ്ച ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരമായി ഒളിഞ്ഞുനോട്ടക്കാരനായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ആരുമില്ലാത്ത കുഞ്ഞിനെ കാണുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിന് ശേഷം തെളിവെടുപ്പിന് കൊണ്ടുപോവുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച രതീഷും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.       







Credit: mathrubhumi

#360malayalam #360malayalamlive #latestnews

ബാലുശ്ശേരി: ഉണ്ണികുളം വള്ളിയോത്ത് പീഡനത്തിനിരയായ ആറ് വയസ്സുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്...    Read More on: http://360malayalam.com/single-post.php?nid=2276
ബാലുശ്ശേരി: ഉണ്ണികുളം വള്ളിയോത്ത് പീഡനത്തിനിരയായ ആറ് വയസ്സുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്...    Read More on: http://360malayalam.com/single-post.php?nid=2276
പീഡനത്തിനിരയായ ആറ് വയസ്സുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു; ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവരും ബാലുശ്ശേരി: ഉണ്ണികുളം വള്ളിയോത്ത് പീഡനത്തിനിരയായ ആറ് വയസ്സുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്