നാൽപ്പതിലേറെ മുറിവുകൾ, നാല് വെടിയുണ്ടകൾ; കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌‌ വേൽമുരുകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തതായാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എക്സ്റേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ശരീരത്തിൽ നാൽപ്പതിലേറെ മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.നെഞ്ചിലും വയറിലുമായാണ് നാൽപതിലേറെ മുറിവുകൾ കണ്ടെത്തിയത്. മുറിവുകൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഉണ്ടായതാണെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വാഴ്‌ചയാണ് വയനാട് പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് വെടിയേറ്റ് മരിച്ചത്. തമിഴ്‌നാട് സ്വദേശി വേൽമുരുകനാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.


#360malayalam #360malayalamlive #latestnews

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ട...    Read More on: http://360malayalam.com/single-post.php?nid=2262
വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ട...    Read More on: http://360malayalam.com/single-post.php?nid=2262
നാൽപ്പതിലേറെ മുറിവുകൾ, നാല് വെടിയുണ്ടകൾ; കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌‌ വേൽമുരുകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തതായാണ് പ്രാഥമിക..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്