പൊന്നാനിയിൽ നാല് വിദ്യാലയങ്ങളുടെ കെട്ടിട നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി

പൊന്നാനിയിൽ പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിലും മറ്റും പ്രവർത്തിച്ചു വരുന്ന നാല് സർക്കാർ സ്കൂളുകൾക്ക് കൂടി കെട്ടിടങ്ങൾ ഉയരുന്നു.  പി.എം.ജെ.വി.കെ പദ്ധതി പ്രകാരം പൊന്നാനി നഗര സഭ  പണി കഴിപ്പിക്കുന്ന നാല് വിദ്യാലയങ്ങളുടെ കെട്ടിട നിർമ്മാണം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ കെട്ടിടങ്ങളുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.


1923 മുതൽ കഴിഞ്ഞ 90 വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കടവനാട് സർക്കാർ എൽ. പി സ്കൂളിനും. ടൗൺ ജി.എം.എൽ.പി സകൂളിനും ഒപ്പം തക്കാവ് സർക്കാർ ഹൈസ്കൂളിനും, ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിനുമാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ ബഹു നില കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.  8.56 കോടി രൂപ ചെലവഴിച്ചാണ്  നാല് സ്കൂളുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. 

  

 ചടങ്ങിൽ സി.പി.മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷനായി.  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഒ.ഒ ഷംസു,ടി.മുഹമ്മദ് ബഷീർ, റീന പ്രകാശൻ, കൗൺസിലർമാരായ എ.കെ ജബ്ബാർ, ഹസ്സൻ കോയ, ബാബുരാജ്, ബീന സന്തോഷ്, പൊന്നാനി എ.ഇ.ഒ സുനിജ, സ്കൂൾ അധ്യാപക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിലും മറ്റും പ്രവർത്തിച്ചു വരുന്ന നാല് സർക്കാർ സ്കൂളുകൾക്ക് കൂടി കെട്ടിടങ്ങൾ ഉയരു...    Read More on: http://360malayalam.com/single-post.php?nid=2257
പൊന്നാനിയിൽ പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിലും മറ്റും പ്രവർത്തിച്ചു വരുന്ന നാല് സർക്കാർ സ്കൂളുകൾക്ക് കൂടി കെട്ടിടങ്ങൾ ഉയരു...    Read More on: http://360malayalam.com/single-post.php?nid=2257
പൊന്നാനിയിൽ നാല് വിദ്യാലയങ്ങളുടെ കെട്ടിട നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി പൊന്നാനിയിൽ പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിലും മറ്റും പ്രവർത്തിച്ചു വരുന്ന നാല് സർക്കാർ സ്കൂളുകൾക്ക് കൂടി കെട്ടിടങ്ങൾ ഉയരുന്നു. പി.എം.ജെ.വി.കെ പദ്ധതി പ്രകാരം പൊന്നാനി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്