അവർ അവർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെ; ഇഡി റെയ്ഡിനെതിരെ പ്രതികരിച്ച് ബിനീഷ് കോടിയേരി

ബംഗളൂരു: തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. 'അവർ ചെയ്യുന്നതെല്ലാം ചെയ്യട്ടെ' എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു ബിനീഷ് പ്രതികരിച്ചത്.

അതേസമയം എൻഫോഴ്‌സ്‌മെന്റിനെതിരായ ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിൽ ഇ ഡിയോട് കേരള പൊലീസ് വിശദീകരണം തേടി. ഇ ഡിയോട് ഇമെയിൽ വഴിയാണ് വിശദീകരണം തേടിയത്. ബിനീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തിന്റെ പരാതിയുണ്ടെന്ന് അറിയിച്ചിട്ടും ഇ ഡി വിശദീകരണം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ അയച്ചത്.


റെയ്‌ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വാദം. കന്റോൺമെന്റ് എ സി പിയോടായിരുന്നു ഇ ഡിയുടെ പ്രതികരണം. പരാതി കിട്ടിയിട്ടുണ്ടന്നും നടന്ന കാര്യങ്ങളെ കുറിച്ച് മൊഴി നൽകണമെന്നും പൊലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് അറിയിക്കാമെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ മറുപടി നൽകിയത്.



#360malayalam #360malayalamlive #latestnews

തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. 'അവർ ചെയ്യുന്നതെല്ലാം ചെയ്യ...    Read More on: http://360malayalam.com/single-post.php?nid=2248
തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. 'അവർ ചെയ്യുന്നതെല്ലാം ചെയ്യ...    Read More on: http://360malayalam.com/single-post.php?nid=2248
അവർ അവർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെ; ഇഡി റെയ്ഡിനെതിരെ പ്രതികരിച്ച് ബിനീഷ് കോടിയേരി തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. 'അവർ ചെയ്യുന്നതെല്ലാം ചെയ്യട്ടെ'..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്