ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ നിർവ്വഹിച്ചു

ഗുരുവായൂരിലെ വിനോദസഞ്ചാരികൾക്കുള്ള സേവനകേന്ദ്രമായ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര സാംസ്കാരിക വിനോദസഞ്ചാര സഹമന്ത്രി  പ്രഹ്ളാദ് സിംഗ് പട്ടേൽ വെർച്വലായി നിർവ്വഹിച്ചു. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ ''പ്രസാദ്'' പദ്ധതിയിലുൾപ്പെടുത്തി “ഗുരുവായൂർ വികസനം, കേരളം” എന്ന പദ്ധതി പ്രകാരമാണ് ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ നിർമിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തിയതിന് കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സഹകരണവും പിന്തുണയും  സംസ്ഥാന സർക്കാരിന് അദ്ദേഹം ഉറപ്പ് നൽകി.

ശീതീകരിച്ച ഡോർമെറ്ററി, ഭക്ഷണശാലകൾ, വിശ്രമ മുറികൾ, എടിഎം കൗണ്ടറുകൾ, ഇന്റർനെറ്റ് കഫേ, വായനശാല, കലാ പ്രദർശനത്തിനുള്ള ഹാളുകൾ, പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനങ്ങൾ, സ്ത്രീകൾക്കുള്ള താമസ സൗകര്യം എന്നീ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഫെസിറ്റേഷൻ സെന്റർ നിർമിച്ചിരിക്കുന്നത്. ഗുരുവായൂർ കിഴക്കേനട ബസ്‌സ്റ്റാൻഡിന്റെ പിറകിൽ 8.94 കോടി ചെലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ നിർമാണം.

ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി. മുരളീധരൻ, സംസ്ഥാന സഹകരണ-വിനോദസഞ്ചാര-ദേവസ്വം മന്ത്രി  കടകംപ്പള്ളി സുരേന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ഗുരുവായൂരിലെ വിനോദസഞ്ചാരികൾക്കുള്ള സേവനകേന്ദ്രമായ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര സാംസ്കാരിക വിനോദസഞ്...    Read More on: http://360malayalam.com/single-post.php?nid=2238
ഗുരുവായൂരിലെ വിനോദസഞ്ചാരികൾക്കുള്ള സേവനകേന്ദ്രമായ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര സാംസ്കാരിക വിനോദസഞ്...    Read More on: http://360malayalam.com/single-post.php?nid=2238
ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ നിർവ്വഹിച്ചു ഗുരുവായൂരിലെ വിനോദസഞ്ചാരികൾക്കുള്ള സേവനകേന്ദ്രമായ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര സാംസ്കാരിക വിനോദസഞ്ചാര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ വെർച്വലായി നിർവ്വഹിച്ചു. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്