പെരുമ്പടപ്പിൽ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും, വലയും നൽകി

പെരുമ്പടപ്പ്:പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രളയ ഫണ്ട് ഉപയോഗിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ളവും, വലയും നൽകി. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തീരദേശ മേഖലയിലെ പാലപ്പെട്ടി പ്രദേശത്തുള്ള മത്സ്യ ബന്ധനത്തിനു പോകുന്ന മൽസ്യത്തൊഴിലാളികൾക്കാണ് വള്ളവും, വലയും നൽകിയത്.


രണ്ട് പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് എന്നകണക്കിൽ 30 വള്ളവും വലയും, 60 പേർക്ക് നൽകിയത്. പാലപ്പെട്ടി അമ്പലം ബീച്ചിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അഷറഫ് ആലുങ്ങൽ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷാഹിൻ ബാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ പൊറാടൻ കുഞ്ഞിമോൻ, സി. എം. അബു, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വി. കെ. അനസ് , എം. എ. മോഹനൻ, ഷഹീന ഖാലിദ്, സുഹറ അഹമ്മദ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സീമ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ജയരാജൻ, ഫിഷറീസ് സബ്ബ് ഇൻസ്‌പെക്ടർ സുലൈമാൻ, വി. ഇ. ഒ രൂപേഷ് അഡ്വ :വി. ഐ. എം. അഷറഫ് തുടങ്ങിയവർ സംസാരിച്ചു.




റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ്:പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രളയ ഫണ്ട് ഉപയോഗിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ള...    Read More on: http://360malayalam.com/single-post.php?nid=2206
പെരുമ്പടപ്പ്:പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രളയ ഫണ്ട് ഉപയോഗിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ള...    Read More on: http://360malayalam.com/single-post.php?nid=2206
പെരുമ്പടപ്പിൽ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും, വലയും നൽകി പെരുമ്പടപ്പ്:പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രളയ ഫണ്ട് ഉപയോഗിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ളവും, വലയും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്